പയ്യന്നൂർ കണ്ടോത്ത് ദേശീയപാതയിൽ എൽ.പി.ജി ടാങ്കറും സിമൻറ് ബൾക്കറും കൂട്ടിയിടിച്ച് അപകടം... വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

പയ്യന്നൂർ കണ്ടോത്ത് ദേശീയപാതയിൽ എൽ.പി.ജി ടാങ്കറും സിമൻറ് ബൾക്കറും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. എൽ.പി.ജി ടാങ്കറിന്റെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന ഏറെ നേരം പണിയെടുത്താണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂർ ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എൽ.പി.ജി ടാങ്കറും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സിമൻറ് ബൾക്കറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട എൽ.പി.ജി ടാങ്കർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി ടാങ്കറിൽ കുടുങ്ങിയ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
അപകടത്തിൽ നേരിയ പരിക്കേറ്റ സിമൻറ് ബൾക്കറിലെ ഡ്രൈവറെയും ടാങ്കർ ഡ്രൈവറെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. അപകടസമയത്ത് എൽ.പി.ജി നിറച്ച ടാങ്കറായിരുന്നെങ്കിലും വാതകച്ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് വൻ ദുരന്തം വഴിമാറാൻ കാരണമായി.
"
https://www.facebook.com/Malayalivartha
























