ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു

വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ടു. 400 കടന്നിരുന്ന വായു നിലവാര സൂചിക ഇന്നലെ 204 ആയത് ജനത്തിന് ആശ്വാസമായി. ഇതേ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇന്നലെ സ്‌കൂളുകൾ തുറന്നു. ബി.എസ് 3 പെട്രോൾ, ബി.എസ് 4 ഡീസൽ വാഹനങ്ങൾക്കുണ്ടായിരുന്ന സഞ്ചാരവിലക്ക് അതിർത്തി മേഖലകളിൽ പിൻവലിക്കുകയും ചെയ്തു.
അതേസമയം കെട്ടിടനിർമ്മാണത്തിനും പൊളിക്കലിനുമുള്ള നിയന്ത്രണം തുടരുന്നതാണ്. വാഹനപുക നിയന്ത്രിക്കുന്നതിനായി പുക സർട്ടിഫിക്കറ്റ് പരിശോധിക്കുന്നത് ശക്തമാക്കി.
സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കരുതെന്ന് പെട്രോൾ പമ്പുകൾക്ക് നിർദ്ദേശം നൽകി. ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന ഡൽഹിയിൽ ഇന്നലെ താപനില 11 ഡിഗ്രിയായിരുന്നു.
"
https://www.facebook.com/Malayalivartha
























