നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം....

നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം. കണ്ടോത്ത് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 4.45-ഓടെയാണ് സംഭവം നടന്നത്. മംഗലാപുരത്ത് നിന്നും പാചകവാതകവുമായി എത്തിയ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനകത്ത് കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
പരിക്കേറ്റ ഡ്രൈവറെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ സമയമായതിനാൽ കടയിൽ ആളുകളില്ലാതിരുന്നതും ടാങ്കറിന് ചോർച്ചയില്ലാത്തതും മൂലം വൻ ദുരന്തമാണ് ഒഴിവായത്. ടാങ്കറിൽ നിന്നും വാതക ചോർച്ചയില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തി. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























