ആ ഭാഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം..... ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പൂജാ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിക്കും.
JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം 10 പേര്‍ക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേര്‍ക്കും ലഭ്യമാകും.
അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കുമ്പോള്‍ സമാശ്വാസ സമ്മാനം 4 പേര്‍ക്ക് ഒരു ലക്ഷം വീതവും ലഭിക്കും. കൂടാതെ 5000 ( 8100 പേര്‍ക്ക്), 1000 (64800 പേര്‍ക്ക്), 500 (1,29,600 പേര്‍ക്ക് ) 300 (1, 40, 400 പേര്‍ക്ക്) രൂപയും ഉള്‍പ്പെടെ 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുകയും ചെയ്യും.
"https://www.facebook.com/Malayalivartha
























