കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..

ഇനിയങ്ങോട്ട് ഉത്സവ സീസണുകൾ. ഒരു ദിവസം രണ്ടുലക്ഷം കല്യാണം വീതം. അങ്ങനെ അടുത്ത 25 ദിവസത്തിനിടെ ഇന്ത്യയിൽ നടക്കാൻ പോകുന്നത് ഏതാണ്ട് 52 ലക്ഷം കല്യാണങ്ങൾ. എത്ര ലക്ഷം കോടി രൂപയുടെ ബിസിനസ് ആണ് ഇതുമായി ബന്ധപ്പെട്ട് നടക്കാൻ പോകുന്നതെന്ന് അറിയാമോ? ഏതൊക്കെ മേഖലകൾക്കു വരുമാനനേട്ടം കിട്ടുമെന്നും അറിയാമോ?കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആണ് കല്യാണക്കണക്കുകൾ പുറത്തുവിട്ടത്. ഡൽഹി-രാജ്യതലസ്ഥാന മേഖലയിൽ (എൻസിആർ) മാത്രം മൂന്നാഴ്ചയ്ക്കുള്ളിൽ 5 ലക്ഷം കല്യാണങ്ങൾ നടക്കും.
അവിടെ മാത്രം രണ്ടരലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കും.കല്യാണങ്ങൾ ജ്വല്ലറി, വസ്ത്രം, കേറ്ററിങ്, പഴം-പച്ചക്കറികൾ, പൂവ്, മറ്റ് റീട്ടെയ്ൽ വ്യാപാരങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ്, പ്രിന്റിങ് ആൻഡ് പ്രസ്, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകൾക്ക് ബിസിനസ് അവസരവും വരുമാനവും ലഭ്യമാക്കും.25 സംസ്ഥാനങ്ങളിൽ നിന്നുള്ള ബിസിനസ് രംഗത്തെ പ്രതിനിധികളുമായി സംസാരിച്ചാണ് കണക്കുകൾ തയാറാക്കിയത്. 52 ലക്ഷം കല്യാണങ്ങൾ വഴി 7.5 ലക്ഷം കോടി രൂപയിൽ കുറയാത്ത ബിസിനസ് ആണ് 25 ദിവസത്തിനകം പ്രതീക്ഷിക്കുന്നത്.
ഇതിൽ പാതിയിലേറെയും (54%) സ്വർണം, വസ്ത്രം തുടങ്ങിയ ഉൽപന്നങ്ങൾ വാങ്ങാനാണ് ചെലവാക്കുക. അതായത് 4.05 ലക്ഷം കോടി രൂപ. സേവന മേഖലയ്ക്കാണ് ബാക്കി 46% അഥവാ 3.45 ലക്ഷം കോടി രൂപ.സ്വർണാഭരണങ്ങൾ വാങ്ങാൻ മാത്രം 1.2 ലക്ഷം കോടി ചെലവിടും. 90,000 കോടി രൂപയുടെ കല്യാണ വസ്ത്രങ്ങളും വാങ്ങും. സമ്മാനങ്ങളും കല്യാണത്തിനുള്ള സദ്യവട്ടങ്ങൾക്ക് പലചരക്കും മറ്റും വാങ്ങാനും ചെലവ് 37,500 കോടി രൂപയായിരിക്കും. മധുരപലഹാരം, ഡ്രൈഫ്രൂട്സ്, ഇലക്ട്രോണിക്സ് ഉൾപ്പെടെ മറ്റ് സാധനസാമഗ്രികൾക്ക് 30,000 കോടിയും വേണം.കോളടിക്കുന്ന
മറ്റൊരു വിഭാഗം കേറ്ററിങ്ങുകാരാണ്;ഇവർ പ്രതീക്ഷിക്കുന്ന ബിസിനസ് 75,000 കോടിയുടേത്. കല്യാണ ഓഡിറ്റോറിയം, ഹോൾ എന്നിവ ഒരുക്കുന്നവർ പ്രതീക്ഷിക്കുന്നത് 60,000 കോടി. ഇവന്റ് മാനേജ്മെന്റ്, കല്യാണ മണ്ഡപമൊരുക്കൽ തുടങ്ങിയവയ്ക്ക് 37,500 കോടിയും ഗതാഗതം, ഗാനമേള, കച്ചേരി, ഡാൻസ് തുടങ്ങിയവയ്ക്ക് 30,000 കോടിയും പൊടിപൊടിക്കും. ഏതായാലും കോടികളുടെ ബിസിനസ്സ് ആണ് നടക്കാൻ പോകുന്നത്. സ്വർണത്തിന് വില കുറഞ്ഞ സമയത്താണ് ഈ കല്യാണ മേളം നടക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha


























