ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു.. തൊണ്ടയിൽ മിഠായി കുടുങ്ങിയെന്നാണ് ആദ്യം കരുതിയത്... എന്നാൽ, പോസ്റ്റുമോർട്ടത്തിൽ..

അതിദാരുണമായിട്ടുള്ള വാർത്തയാണ്. ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബിയുടെയും അനുവിന്റെയും മകൻ ഏയ്ബലാണ് മരിച്ചത്. രാവിലെ കുട്ടി മിഠായി കഴിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞതിനാൽ തൊണ്ടയിൽ മിഠായി കുടുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ ശ്വാസകോശത്തിൽ അമരക്കുരു കണ്ടെത്തിയെന്ന് ആശുപത്രിയധികൃതർ അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസങ്ങളിൽ അമരക്കായ് കഴിച്ചിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.കുട്ടി അന്ന് രാവിലെ മിഠായി കഴിച്ചിരുന്നതിനാല്‍ തൊണ്ടയില്‍ മിഠായി കുടുങ്ങിയതാകാമെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു വീട്ടുകാര്‍. എന്നാല്‍, തുടര്‍ന്ന് നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസകോശത്തിനുള്ളില്‍ അമരവിത്ത് കുടുങ്ങിക്കിടക്കുന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ അമരവിത്ത് അകത്തുപോയതാകാമെന്ന് കരുതുന്നു. സഹോദരൻ: ആരോൺ. സംസ്കാരം ശനിയാഴ്ച 10-ന് പറപ്പൂക്കര സെയ്ന്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ശ്വാസതടസ്സമുണ്ടെങ്കിൽ (Choking) ഉടൻ തന്നെ 108 അല്ലെങ്കിൽ 112 എന്ന നമ്പറിൽ വിളിക്കുകയോ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയോ ചെയ്യുക. അമരവിത്ത് പോലുള്ള വിത്തുകൾ ഈർപ്പം തട്ടുമ്പോൾ വീർക്കാനും ശ്വാസനാളം പൂർണ്ണമായി അടയാനും സാധ്യതയുള്ളതിനാൽ ഇത് അത്യന്തം അപകടകരമാണ്.
അടിയന്തര പ്രഥമശുശ്രൂഷ എന്ന് പറയുന്നത്, വ്യക്തിയെ തുടർച്ചയായി ശക്തമായി ചുമയ്ക്കാൻ പ്രോത്സാഹിപ്പിക്കുക. വായ്ക്കുള്ളിൽ കൈയിട്ട് വിത്ത് പുറത്തെടുക്കാൻ ശ്രമിക്കരുത്; ഇത് വിത്ത് കൂടുതൽ ഉള്ളിലേക്ക് പോകാൻ കാരണമാകും. കുഞ്ഞിനെ നിങ്ങളുടെ കൈത്തണ്ടയിൽ കമിഴ്ത്തി കിടത്തുക (തല നെഞ്ചിനേക്കാൾ താഴ്ന്നിരിക്കണം). തോളെല്ലുകൾക്കിടയിൽ 5 തവണ തട്ടുക.പുറത്തുവന്നില്ലെങ്കിൽ കുഞ്ഞിനെ മലർത്തി കിടത്തി, നെഞ്ചിന്റെ മധ്യഭാഗത്ത് രണ്ട് വിരലുകൾ ഉപയോഗിച്ച് 5 തവണ താഴേക്ക് അമർത്തുക (Chest Thrusts). (കുഞ്ഞുങ്ങൾക്ക് വയറ്റിൽ അമർത്തുന്ന രീതി പാടില്ല).
വിത്ത് തൊണ്ടയിൽ കുടുങ്ങിയതായി തോന്നുകയോ, ശ്വാസംമുട്ടൽ, വലിവ്, തുപ്പൽ ഇറക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയോ ചെയ്താൽ ഒട്ടും സമയം കളയാതെ അടുത്തുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ (Emergency) എത്തുക.
https://www.facebook.com/Malayalivartha

























