Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..


കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...


ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?


കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..


കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്

കാൽ... പിടിക്കടാ, പിടിക്ക്! പറഞ്ഞു തീരും മുന്നേ മുഖത്തടി...! പത്താം ക്ലാസുകാരനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവമാക്കി ഇവന്മാർ

21 NOVEMBER 2026 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ രണ്ടാം ദിനം: പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു

പീഡനത്തിനിരയായ 17 വയസ്സുകാരി പ്രസവിച്ചു.. സംഭവത്തിൽ 17 വയസ്സുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.. കേരളത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണികളാകുന്നതും പ്രസവിക്കുന്നതുമായ സംഭവങ്ങൾ..

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..

കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്

സ്കൂളിലെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളും സീനിയർ വിദ്യാർത്ഥികളും അടങ്ങുന്ന സംഘത്തിന്റെ അതിക്രൂര മർദ്ദനം. രാജാക്കാട് എൻ.ആർ. സിറ്റി എസ്.എൻ.വി. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. "ഡാ.. നമ്മള് തമാശ കളിക്കുന്നത് അല്ല; നീ ചുമ്മാ.. എന്ന് കരുതിയ നീ പറ; കാല്... പിടിക്കടാ.. പിടിക്ക്" എന്ന് ഭീഷണിപ്പെടുത്തിയും കേട്ടാലറയ്ക്കുന്ന അസഭ്യവർഷം ചൊരിഞ്ഞുമായിരുന്നു ആക്രമണമെന്നാണ് വിവരം. സംസാരിച്ച് തീരുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥിയുടെ മുഖത്തേക്ക് ഇടിയേൽക്കുകയായിരുന്നു. എല്ലാം കേട്ട് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് നിന്ന കുട്ടിയെയാണ് സംഘം ക്രൂരമായി തല്ലിച്ചതച്ചത്.

 

 

ശനിയാഴ്ച സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് 14 അംഗ സംഘം വിദ്യാർത്ഥിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. രാജാക്കാട് ഗവൺമെന്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളും എൻ.ആർ. സിറ്റി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളും ചേർന്ന സംഘമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയിട്ടും ആദ്യഘട്ടത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്.

 

ഉന്നത രാഷ്ട്രീയ ഇടപെടലുകളാണ് കേസെടുക്കുന്നതിൽ നിന്ന് പോലീസിനെ പിന്നോട്ടുവലിപ്പിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനിടെ സംഭവം പുറത്തറിയാതെ ഒതുക്കിത്തീർക്കാൻ സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായതായാണ് വിവരം. എന്നാൽ വിഷയം ചൈൽഡ് ലൈനിൽ ഉൾപ്പെടെ പരാതിയായി എത്തിയതോടെയാണ് പോലീസ് നടപടികളിലേക്ക് കടക്കാൻ നിർബന്ധിതരായത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമായിട്ടുണ്ട്.

 

അതേസമയം, വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനകളും റാഗിംഗും ആശങ്കാജനകമായ തലത്തിലേക്ക് മാറുന്നതിനിടെയാണ് ഈ സംഭവവും പുറത്തുവരുന്നത്. സ്കൂൾ പരിസരങ്ങളിലും യാത്രാവഴികളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും കൂടുതൽ ജാഗ്രതയും പരിശോധനകളും ഉണ്ടാകേണ്ടതുണ്ടെന്ന് രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നു. പരിക്കേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യനിലയും മൊഴികളും വിലയിരുത്തി വരുംദിവസങ്ങളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുമെന്നാണ് സൂചന.

 

കുട്ടിക്കുറ്റവാളികൾക്കെതിരെയുള്ള നിലവിലെ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യവും ഈ സംഭവത്തോടെ വീണ്ടും സജീവമായിരിക്കുകയാണ്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് സമീപകാലത്ത് പല ഗുരുതര കേസുകളിൽ നിന്നും കുട്ടിക്കുറ്റവാളികൾ എളുപ്പത്തിൽ രക്ഷപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് ഏറെയാണെന്നും, കാലോചിതമായി നിയമങ്ങൾ പുനർനിർമ്മിക്കണമെന്നുമാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന ശക്തമായ ആവശ്യം. വിദ്യാർത്ഥികളുടെ ഭാവിയും സമൂഹത്തിന്റെ സുരക്ഷയും മുൻനിർത്തി ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടികൾ അനിവാര്യമാണെന്ന അഭിപ്രായമാണ് വ്യാപകമായി ഉയരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാൽ... പിടിക്കടാ, പിടിക്ക്! പറഞ്ഞു തീരും മുന്നേ മുഖത്തടി...! പത്താം ക്ലാസുകാരനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവമാക്കി ഇവന്മാർ  (6 minutes ago)

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!  (3 hours ago)

ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ രണ്ടാം ദിനം: പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു  (3 hours ago)

കൊല്ലത്ത് 17കാരനെതിരെ പോക്സോ കേസ്  (3 hours ago)

കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...  (3 hours ago)

#HeartbreakingNews കേരളത്തിലെ കുട്ടികൾക്ക് ഇതെന്ത് പറ്റി..?  (3 hours ago)

ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?  (3 hours ago)

#WeddingSeason കല്യാണ സീസണിൽ പണമൊഴുകുന്നു!  (3 hours ago)

കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്  (3 hours ago)

ഓൺലൈൻ പരസ്യം കണ്ട് വാങ്ങിയ ഫേസ് ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം...  (4 hours ago)

#ChristmasIsland അമ്പരപ്പിക്കുന്ന അപൂർവ്വ ദൃശ്യങ്ങൾ!  (5 hours ago)

#ChildSafety കണ്ണീരണിയിക്കുന്ന ദുരന്തം!  (6 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... വിവിധ ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

#Tamilnadu മകളെ സുരക്ഷിതമായി പാളം കടത്തിവിടാറുള്ളത് അച്ഛൻ  (6 hours ago)

Malayali Vartha Recommends