വാസലിൻ ആള് പുലിയാണ് കേട്ടോ

വാസ്ലിന് എന്നത് നമുക്കു പരിചിതമായ ഒന്നാണ്. വഴുവഴുപ്പുള്ള, ഈ വെളുത്ത നിറത്തിലെ ജെല്‍ വരണ്ട ചര്‍മത്തിന് മരുന്ന് എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ ഇത്തരം ഒരു കാര്യത്തില്‍ ഒതുക്കാനാകാത്തതാണ് വാസ്ലീന്. ഇതിന് ഒരു പിടി ഉപയോഗങ്ങളുണ്ട്. ചര്‍മ സംരക്ഷണത്തിന് മാത്രമല്ല, മുടി സംരക്ഷണത്തിനും പിന്നെ നമ്മുടെ നിത്യേപയോഗത്തിനും ഇതു നല്കുന്ന സഹായം ചില്ലറയല്ല. പലപ്പോഴും ഇതിന്റെ ഉപയോഗം കൃത്യമായി അറിയാത്തതാണ് ഇത് വേണ്ട രീതിയില്‍ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതിന് കാരണം. വാസ്ലിന് എങ്ങിനെയെല്ലാമാണ് സഹായിക്കുന്നത് എന്നറിയൂ...
ചർമ്മസംരക്ഷണം, സൗന്ദര്യവർദ്ധനവ്, ദൈനംദിന കാര്യങ്ങൾ എന്നിവയ്ക്കായി വാസലിൻ (പെട്രോളിയം ജെല്ലി) പല രീതികളിൽ ഉപയോഗിക്കാം.
ചർമ്മസംരക്ഷണം
ചുണ്ടുകളും പാദങ്ങളും: വരണ്ട ചുണ്ടുകൾ, വിണ്ടുകീറിയ കാൽപാദങ്ങൾ, ക്യൂട്ടിക്കിൾ എന്നിവ മൃദുവാക്കാൻ രാത്രിയിൽ പുരട്ടാം.
ഈർപ്പം നിലനിർത്താൻ: വരണ്ട ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ചെറിയ മുറിവുകളോ ചൊറിച്ചിലോ ശമിപ്പിക്കാനും സഹായിക്കുന്നു.
ഡയപർ റാഷസ്: കുഞ്ഞുങ്ങളുടെ ചർമ്മത്തിലെ ഡയപർ റാഷസ് തടയാൻ ഉപയോഗിക്കാം.
സൗന്ദര്യവും സ്റ്റൈലിംഗും
മേക്കപ്പ് റിമൂവർ: കണ്ണിന്റെ മേക്കപ്പും ലിപ്സ്റ്റിക്കും എളുപ്പത്തിൽ നീക്കം ചെയ്യാൻ വാസലിൻ ഉപയോഗിക്കാം.
ഹെയർ കളറിംഗ്: മുടിക്ക് ഡൈ ചെയ്യുമ്പോൾ നെറ്റിയിലും ചെവിയുടെ പിന്നിലും പുരട്ടിയാൽ ചർമ്മത്തിൽ നിറം പിടിക്കുന്നത് തടയാം.
മുടി ഒതുക്കാൻ: പാറിപ്പറക്കുന്ന മുടി താൽക്കാലികമായി ഒതുക്കാനും അല്പം തിളക്കം നൽകാനും അറ്റത്ത് പുരട്ടാം.
നെയിൽ പോളിഷ്: നഖത്തിന് ചുറ്റും പുരട്ടിയാൽ നെയിൽ പോളിഷ് ചർമ്മത്തിൽ പടരുന്നത് ഒഴിവാക്കാം.
പെർഫ്യൂം: പെർഫ്യൂം സ്പ്രേ ചെയ്യുന്നതിന് മുൻപ് പൾസ് പോയിന്റുകളിൽ അല്പം വാസലിൻ പുരട്ടിയാൽ ഗന്ധം കൂടുതൽ നേരം നിലനിൽക്കും.
പുരിക രോമങ്ങള്‍ ഭംഗിയായി നില്‍ക്കാത്തതാണ് ചിലരുടെ പ്രശ്നം. ഇതിനും പരിഹാരമാണ്. ജെല്ലി തേച്ചു നോക്കൂ, ഏറെ നേരം ഇത് ഒരേ ആകാരവടിവില്‍ നില്ക്കുന്നതും കാണാം.
കണങ്കാല്, കാല്‍മുട്ട്, കണങ്കൈ, കൈമുട്ട് എന്നീ ഭാഗങ്ങളില്സ്കിന് ലോഷനുകള്‍ പുരട്ടും മുമ്പ് ഇവിടങ്ങളില്‍ ഒരല്പം വാസ്ലിന് പുരട്ടുന്നത് നല്ലതാണ്. കവിളെല്ലുകള്‍ക്ക് മുകളിലായും പുരികത്തിന് താഴെയായും മൂക്കിന്റെ അഗ്രത്തോട് ചേര്‍ന്നുമെല്ലാം നേരിയ രീതിയില്‍ ഒരല്പം വാസ്ലിന്കൊണ്ട് മിനുക്കിയെടുക്കാം.അത് നമ്മള് തേച്ചുപിടിപ്പിക്കുന്നിടത്ത് നല്ല തിളക്കം അനുഭവപ്പെടും. ഈ തിളക്കം ഏറെ നേരെ നിലനില്ക്കുകയും ചെയ്യും. മറ്റ് ബോഡി ക്രീമുകള്‍ക്കോ ലോഷനുകള്‍ക്കോയൊന്നും ഇല്ലാത്ത ഒന്നാണ് ഈ തിളക്കം. പൊള്ളലുകളുടേയും മുറിവുകളുടേയും പാടിനു മുകളില്‍ സ്ഥിരം അല്പകാലം ഉപയോഗിച്ചാല്‍ ഇത്തരം പാടുകളും വടുക്കളുമെല്ലാം മാഞ്ഞു തുടങ്ങും.
കുട്ടികളില്‍ ഉണ്ടാകുന്ന ഡയപര്‍ റാഷസ് മാറാനും ജെല്ലി ഉപയോഗിക്കാറുണ്ട്. വേനല്‍ ചൂട് ശരീരത്തില്‍ വിയര്‍പ്പ് കൂട്ടുകയും ശരീരത്തിലെ പ്രധാനഭാഗങ്ങളില്‍ ഉരഞ്ഞ് ചുവന്ന തടിപ്പുകള്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്തേക്കാം. ഈ സാഹചര്യത്തില്‍ വാസ്ലിന് പ്രശ്നമുള്ള ഭാഗങ്ങളില്‍ നേരിയ തോതില്‍ പുരട്ടാനുപയോഗിക്കാം. കാല് പോലെ തന്നെ ചുണ്ടു വിണ്ടു കീറുന്നതും പലരേയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ചും മഞ്ഞു കാലത്ത്. ചുണ്ടില്‍ വാസ്ലീന് പുരട്ടുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്. ചുണ്ട് നല്ല മൃദുവാകാനും ചുണ്ടിന്റെ ചെറുപ്പം നില നിര്‍ത്താനും ഇത് ഏറെ നല്ലതാണ്
മറ്റ് ദൈനംദിന ഉപയോഗങ്ങൾ
ആഭരണങ്ങൾ: ഇറുകിയ മോതിരങ്ങളോ വളകളോ കമ്മലുകളോ എളുപ്പത്തിൽ ഇടാനും അഴിക്കാനും സഹായിക്കുന്നു.
ലൂബ്രിക്കന്റ്: സിപ്പറുകൾ, ചെറിയ മെറ്റാലിക് അല്ലെങ്കിൽ പ്ലാസ്റ്റിക് ഭാഗങ്ങൾ എന്നിവ സുഗമമായി പ്രവർത്തിക്കാൻ ഉപയോഗിക്കാം
https://www.facebook.com/Malayalivartha

























