ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി.
വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അവയുടെ മൂല്യം, ശുദ്ധി, കാരറ്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പട്ടിക വേണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഗുരുവായൂർ ദേവസ്വത്തിന് നിർദേശം നൽകിയത്. ക്ഷേത്രത്തിലെ സ്വർണവും രത്നങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃക്കാക്കര സ്വദേശി എം.കെ. ഹരിദാസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. നിലവിൽ ഗുരുവായൂർ ദേവസ്വത്തിന് ലഭിക്കുന്ന സ്വർണാഭരണങ്ങൾ മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ബുള്ളഇയൻ ബ്രാഞ്ചിലാണ് നിക്ഷേപിക്കുന്നതെന്ന് ദേവസ്വം കോടതിയെ അറിയിച്ചു.
റിസർവ് ബാങ്കിന്റെ കമ്മട്ടത്തിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് ഇവ നിക്ഷേപിക്കുന്നത്. എന്നാൽ, രത്നങ്ങൾ പതിപ്പിച്ച കിരീടങ്ങൾ ഉൾപ്പെടെയുള്ളവ ലഭിച്ച അതേപടി സൂക്ഷിക്കുകയാണെന്നും ഇവയുടെ തൂക്കം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ദേവസ്വം വ്യക്തമാക്കി. 30ന് വീണ്ടും പരിഗണിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























