കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഓയൂരിൽ നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ഒരു ദാരുണ സംഭവം. ഓടനാവട്ടം നെടുമൺകാവ് സൊസൈറ്റി മുക്ക് സ്വദേശികളായ അനിൽ കുമാർ - രേഷ്മ ദമ്പതികളുടെ മകൻ പതിനൊന്നുകാരൻ ദേവദർശിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കോട് കെ.എൻ.എസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ദേവദർശ്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അധ്യാപിക അമ്മയെ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന്, അമ്മ ചെറുതായി ശകാരിച്ചതിലുണ്ടായ മനോവിഷമമാണ് കുട്ടിയെ ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























