ദ്വീപ് കീഴടക്കി കോടിക്കണക്കിന് ഞണ്ടുകൾ! ഒറ്റത്തവണ ഇടുന്നത് ഒരുലക്ഷം മുട്ടകൾ; ചുവപ്പ് പരവതാനി വിരിച്ച് ക്രിസ്മസ് ദ്വീപിൽ പ്രകൃതിയുടെ അത്ഭുതം..!

പ്രകൃതി ഒരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നിനാണ് ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ഐലൻഡ് (Christmas Island) ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. പത്ത് കോടിയിലധികം ചുവന്ന ഞണ്ടുകൾ (Red Crabs) കാട്ടിൽ നിന്ന് കടലിലേക്ക് നടത്തുന്ന വാർഷിക ദേശാടനം ആരംഭിച്ചിരിക്കുകയാണ്! റോഡുകളിലൂടെയും പാലങ്ങളിലൂടെയും കാടുകള്‍ക്കിടയിലൂടെയും കൂട്ടത്തോടെ നീങ്ങുന്ന ഞണ്ടുകളുടെ ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്.മഴക്കാലത്താണ് ഈ വാര്‍ഷിക യാത്ര നടക്കുന്നത്.ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ കൊച്ചു ദ്വീപിൽ മഴക്കാലം എത്തുന്നതോടെയാണ് ഈ ഞണ്ടുകളുടെ മഹാപ്രയാണം തുടങ്ങുന്നത്.
പ്രജനനത്തിനായി കടലിലേക്ക് നീങ്ങുന്ന ഇവ കാടുകളും റോഡുകളും പാലങ്ങളും കടന്ന് കൂട്ടത്തോടെ സഞ്ചരിക്കുന്ന കാഴ്ച ദ്വീപിനെ മുഴുവൻ ചുവപ്പണിയിക്കുന്നു. ചന്ദ്രന്റെ ചലനങ്ങളുമായി (Lunar cycles) ബന്ധപ്പെട്ടാണ് ഇവയുടെ യാത്രാസമയം നിശ്ചയിക്കപ്പെടുന്നത്. ചന്ദ്രന്റെ അവസാന പാദത്തിൽ, വേലിയിറക്കമുള്ള പുലർച്ചെ സമയത്താണ് ഇവ മുട്ടയിടാനായി കടലിലെത്തുന്നത്. ചന്ദ്രന്റെ ഘട്ടങ്ങളുമായി ബന്ധപ്പെട്ടാണ് ഇവയുടെ പ്രജനന സമയവും നിശ്ചയിക്കപ്പെടുന്നത്.ദ്വീപിലെ മഴക്കാലത്തിന്റെ ആദ്യ മഴയോടെയാണ് സാധാരണ ദേശാടനം ആരംഭിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പതിവെങ്കിലും ചില വർഷങ്ങളിൽ ഡിസംബർ,
ജനുവരി മാസങ്ങളിലേക്ക് ഇത് നീളും.മഴ ലഭിക്കുന്നതോടെ കാടുകളിലെ മാളങ്ങളിൽ കഴിയുന്ന ഞണ്ടുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങും. കടൽത്തീരത്തെത്തി ഇണചേരുകയും മുട്ടയിടുകയും ചെയ്യുകയാണ് ലക്ഷ്യം.ചന്ദ്രന്റെ അവസാനപാദത്തിലെ സമയത്ത്, പുലർച്ചെ വേലിയിറങ്ങുന്ന ഉയർന്നവേലിയിലാണ് പെൺഞണ്ടുകൾ മുട്ടകൾ കടലിൽ നിക്ഷേപിക്കുന്നത്. ഈ സമയവുമായി ഒത്തുപോകുന്ന വിധത്തിലാണ് ഞണ്ടുകൾ പുറപ്പെടുക. ആൺഞണ്ടുകളാണ് സാധാരണ ആദ്യമെത്തുന്നത്. തുടർന്ന് പെൺഞണ്ടുകളും ചേരുന്നു. കടൽവെള്ളത്തിൽ കുളിച്ച് ശരീരത്തിലെ ഈർപ്പം വീണ്ടെടുത്തശേഷം ആൺഞണ്ടുകൾ മാളങ്ങൾ നിർമിക്കും. പിന്നീട് പെൺഞണ്ടുകളുമായി ഇണചേരും.
ഓരോ പെൺഞണ്ടിനും ഒരു ലക്ഷത്തോളം മുട്ടകൾ ഉൽപാദിപ്പിക്കാം. മുട്ടകൾ ശരീരത്തിലെ പ്രത്യേക അറയിൽ സൂക്ഷിച്ചാണ് ഇവ രണ്ടാഴ്ച കഴിയുന്നത്.അനുയോജ്യമായ രാത്രികളിൽ പെൺഞണ്ടുകൾ കടൽത്തീരത്തെത്തി മുട്ടകൾ വെള്ളത്തിലേക്ക് നിക്ഷേപിക്കും. കടൽവെള്ളത്തിൽ എത്തുന്നതോടെ മുട്ടകൾ വിരിഞ്ഞ് ലാർവകൾ പുറത്തുവരും. ഇവ കടലിൽ വളരുന്ന വിവിധഘട്ടങ്ങൾ പിന്നിട്ട് കുഞ്ഞുഞണ്ടുകളായി തീരത്തേക്ക് മടങ്ങിയെത്തും. ഏകദേശം 5 മില്ലിമീറ്റർ മാത്രം വലുപ്പമുള്ള കുഞ്ഞുഞണ്ടുകൾ കാടുകളിലേക്ക് നീങ്ങാൻ തുടങ്ങും.
ഈ യാത്രയ്ക്ക് ഏകദേശം 9 ദിവസം വേണം. കുഞ്ഞുഞണ്ടുകളിൽ ഭൂരിഭാഗവും മത്സ്യങ്ങൾ, തിരണ്ടികൾ, തിമിംഗലസ്രാവുകൾ തുടങ്ങിയ ജീവികളുടെ ഇരയാകാറുണ്ട്.ചില വർഷങ്ങളിൽ വളരെക്കുറച്ച് കുഞ്ഞുങ്ങൾ മാത്രമേ കരയിലെത്തൂ.
https://www.facebook.com/Malayalivartha


























