Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..


കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...


ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?


കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..


കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം

21 NOVEMBER 2026 09:08 PM IST
മലയാളി വാര്‍ത്ത


വീണ്ടും മധ്യസ്ഥന്റെ റോളിലേക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിനിടയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത്.


യു.ഡി.എഫ് സർക്കാർ ആറുമാസം പൂർത്തിയാക്കിയ ദിനത്തിലെ മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാർ ചോദ്യം ചെയ്തത്. പി.എസ്.സിയിൽ നിയമിക്കാനുള്ള അഞ്ച് അംഗങ്ങളുടെ പേരുകൾ മുഖ്യമന്ത്രി വായിച്ചതോടെയാണ് തർക്കം തുടങ്ങിയത്. എന്തിനാണിത്ര തിടുക്കമെന്നും ആരോട് ചർച്ച ചെയ്താണ് തീരുമാനിച്ചതെന്നും മന്ത്രി എ.പി. അനിൽകുമാർ ചോദ്യമുയർത്തി. രാഷ്ട്രീയ നിയമനമായിട്ടും കെ.പി.സി.സി പ്രസിഡന്റായ തന്നെ ഒന്നും അറിയിക്കുന്നില്ലെന്ന് മന്ത്രി സണ്ണിജോസഫ് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് നിഷേധിക്കാൻ കഴിഞ്ഞില്ല. പകരം, നിയമനം നടത്തേണ്ടതിന്റെ അനിവാര്യതയും അടിയന്തര പ്രാധാന്യവും ചൂണ്ടിക്കാട്ടി ന്യായീകരിക്കുകയായിരുന്നു.അനിൽകുമാറും സണ്ണി ജോസഫും നിലപാട് കടുപ്പിക്കുകയും മന്ത്രി കെ.മുരളീധരനും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും ചെയ്തതോടെ രമേശ് ചെന്നിത്തല മദ്ധ്യസ്ഥന്റെ റോൾ ഏറ്റെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു എല്ലാ വിഷയങ്ങളിലും രമ്യതയിൽ എത്തിയത്.


സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുണ്ടാക്കുന്ന തർക്കങ്ങൾക്ക് ഇത് രണ്ടാം തവണയാണ് ചെന്നിത്തല മധ്യസ്ഥന്റെ റോളിൽ എത്തുന്നത്. സംസ്ഥാനത്തെ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കോൺഗ്രസ് വൈക്കമാന്റാണ് ഇത്തരം ഒരുനീക്കം നടത്തിയത്. കാര്യക്ഷമമായ ഒരു ഭരണം കാഴ്ചവയ്ക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനെ സംബന്ധിച്ചിടത്തോളം ചെറിയ പ്രശ്നങ്ങൾ പോലും ആകുലതകൾ ഉളവാക്കുന്നതാണ്. തന്റെ ഉദ്ദേശലക്ഷ്യങ്ങൾ മന്ത്രിമാരിൽ പലരും അംഗീകരിക്കുന്നില്ലെന്ന ഒരു തോന്നൽ മുഖ്യമന്ത്രിക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയമായ തീരുമാനങ്ങൾ മുഖ്യമന്ത്രി സ്വയം എടുക്കുന്നു എന്ന ധാരണയിലാണ് കെസി വേണുഗോപാലിനെ അനുകൂലിക്കുന്ന ഭൂരിപക്ഷം മന്ത്രിമാരുടെയും നിലപാട്. ഇത്തരത്തിൽ ഓരോ ദിവസവും മന്ത്രിസഭാ യോഗത്തിലും മന്ത്രിസഭയിലും അസ്വാരസ്യങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ നേരിടാൻ തന്നെയാണ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്.


മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനം ഉന്നയിച്ച മന്ത്രിമാർക്കുനേരെ സൈബർ ആക്രമണം നടന്നപ്പോഴും ചെന്നിത്തല ഇടപെട്ടു. മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവരാണ് സൈബർ ആക്രമണം നേരിടുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് പാർട്ടിയിൽ നിന്നുള്ളവർ തന്നെയാണെന്നാണ് കെ സി വേണുഗോപാൽ പക്ഷം പറയുന്നത്. നേരത്തെ വി ഡി സതീശനെതിരെ സംസാരിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, അടൂരിനെ പിന്തുണച്ച ജെബി മേത്തർ എംപി എന്നിവരും സൈബർ ആക്രമണം നേരിട്ടിരുന്നു.


സൈബർ ആക്രമണം ആസൂത്രിതമാണെന്ന വിലയിരുത്തലിലാണ് കെ സി പക്ഷത്തെ ഒരു വിഭാഗം നേതാക്കൾ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിക്കാനാണ് നീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം ഹൊദൈത പിളർത്തി  (3 minutes ago)

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം  (14 minutes ago)

കാൽ... പിടിക്കടാ, പിടിക്ക്! പറഞ്ഞു തീരും മുന്നേ മുഖത്തടി...! പത്താം ക്ലാസുകാരനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവമാക്കി ഇവന്മാർ  (22 minutes ago)

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!  (3 hours ago)

ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ രണ്ടാം ദിനം: പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു  (3 hours ago)

കൊല്ലത്ത് 17കാരനെതിരെ പോക്സോ കേസ്  (3 hours ago)

കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...  (3 hours ago)

#HeartbreakingNews കേരളത്തിലെ കുട്ടികൾക്ക് ഇതെന്ത് പറ്റി..?  (4 hours ago)

ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?  (4 hours ago)

#WeddingSeason കല്യാണ സീസണിൽ പണമൊഴുകുന്നു!  (4 hours ago)

കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്  (4 hours ago)

ഓൺലൈൻ പരസ്യം കണ്ട് വാങ്ങിയ ഫേസ് ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം...  (4 hours ago)

#ChristmasIsland അമ്പരപ്പിക്കുന്ന അപൂർവ്വ ദൃശ്യങ്ങൾ!  (5 hours ago)

#ChildSafety കണ്ണീരണിയിക്കുന്ന ദുരന്തം!  (6 hours ago)

Malayali Vartha Recommends