തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി

വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം. അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി നൽകിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി. ബിസിഎഎസ് (BCAS), സിഐഎസ്എഫ് (CISF), വിമാനത്താവള അധികൃതർക്ക് നിർദേശം നൽകി. തീർഥാടകർക്ക് യാത്രയിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മുതൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചു. ഇന്നലെ നാല് മണിവരെ നാൽപ്പത്തിയാറായിരം പേരാണ് മലചവിട്ടിയത്. എന്നാൽ വെർച്വൽ ക്യൂ ബുക്കിങും തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിൽ അന്വേഷണം തുടരുന്നു. ബുക്ക് ചെയ്ത ദിവസം തന്നെ തീർത്ഥാടനത്തിന് എത്താൻ ഭക്തർ ശ്രമിക്കണമെന്ന് ശബരിമല എഡിഎം അഭ്യർത്ഥിച്ചു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിന് പിന്നാലെ വെർച്വൽ ക്യൂ ബുക്കിങ് പൂർണമായിരുന്നു.
എന്നാൽ ആദ്യ ദിവസങ്ങളിൽ ബുക്ക് ചെയ്തതിൽ പകുതിയോളം പേർ ദർശനത്തിന് എത്തിയില്ല. ഈ അസ്വഭാവികതയിൽ ആണ് അന്വേഷണം നടക്കുന്നത്. ഏജൻറുമാർ കൂട്ടമായി ബുക്ക് ചെയ്യുന്നുണ്ടോയെന്നെ ആരോപണവും പരിശോധിക്കുന്നു.
എന്നാൽ ഇന്നലെ മുതൽ ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. രാത്രി 12 മണിവരെ 60,635 തീർത്ഥാടകർ മലചവിട്ടി. മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയതും ഇന്നലെയാണ്.
തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്ത് വെർച്വൽ ബുക്കിങ് ദിവസം അറുപത്തിയാറായിരത്തിൽ നിന്ന് എഴുപത്തിയൊന്നായിരമാക്കി ഉയർത്തിയിരുന്നു. അയ്യായിരത്തിൻറെ വർധന ഘട്ടം ഘട്ടമായാണ് ഏർപ്പെടുത്തുന്നത്.
"
https://www.facebook.com/Malayalivartha

























