മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളിൽ ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്... ദർശനത്തിന് എത്തിയത് 2.71 ലക്ഷം പേർ

മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളിൽ ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തേക്കാൾ 2.38 ലക്ഷം തീർഥാടകരാണ് കുറഞ്ഞത്. ആദ്യ ആറ് ദിവസം എത്തിയത് 5.10 ലക്ഷം പേരാണ്. ഇത്തവണ അത് 2.71 ലക്ഷമായി കുറഞ്ഞു. തീർഥാടകരുടെ എണ്ണത്തിൽ 47 ശതമാനം കുറവാണുണ്ടായത്. ഞായറാഴ്ച ദർശനം നടത്തിയത് 60,003 പേർ മാത്രമാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുകയും ചെയ്യുന്നു
അതേസമയം ഭക്തരുടെ എണ്ണത്തിൽ ആശങ്കപ്പെടത്തക്കവിധം കുറവുണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പ്രതികരിച്ചത്. സീസണിൽ ആദ്യ രണ്ട് ദിവസങ്ങളിൽ നേരിയ കുറവുണ്ടായെങ്കിലും നിലവിൽ കൂടുതൽ പേർ എത്തുന്നുണ്ട്.
ഭക്തരെ ശാസ്ത്രീയമായി നിയന്ത്രിച്ച് പമ്പയിൽ നിന്ന് കയറ്റിവിടുന്നതും കെഎസ്ആർടിസിയുമായുള്ള ഫലപ്രദമായ ഏകോപനവുമാണ് സന്നിധാനത്തു പതിവുള്ള വൻതിരക്ക് കുറയാൻ കാരണം. ഇതുമൂലം എല്ലാവർക്കും സുഗമമായി ദർശനം നടത്താനായി കഴിയുന്നുണ്ടെന്നും കെ ജയകുമാർ പറഞ്ഞു.
അതേസമയം, അരവണ വിൽപ്പനയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ ഇടിവാണുണ്ടായത്.
"
https://www.facebook.com/Malayalivartha

























