നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; നാളെ രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും, ആദ്യമണിക്കൂറില്‍ തന്നെ ഫലസൂചനകള്‍ ലഭ്യമാകും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ചാല ചിന്‍ടെക്കിലാണു 11 നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍. നാളെ രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യമണിക്കൂറില്‍ത്തന്നെ ഫലസൂചനകള്‍ ലഭ്യമാകും. ഓരോ മണ്ഡലത്തിന്റെയും ഹാളില്‍ 14 ടേബിളുകളാണു വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്. ഓരോ മണ്ഡലത്തിലേയും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക ടേബിളിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. ഓരോ കൗണ്ടിംഗ് ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ടുവീതം കൗണ്ടിംഗ് അസിസ്റ്റന്റുമാരും ഉണ്ടാകും.
വോട്ടെടുപ്പ് കഴിഞ്ഞു 1629 ബൂത്തുകളിലേയും ഇലക്‌ട്രോണിക് വോട്ടിംഗ്് മെഷീന്‍ തിങ്കളാഴ്ച രാത്രിയോടെ ചിന്‍ടെക്കിലെത്തിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇവ സീല്‍ചെയ്ത് ഓരോ മണ്ഡലത്തിലെയും സ്‌ട്രോംഗ്് റൂമുകളിലേക്കു മാറ്റി. ഇന്നലെ പുലര്‍ച്ചെയോടെയാണ് ഈ നടപടികള്‍ പൂര്‍ത്തിയായത്. കേന്ദ്രസേനയ്ക്കാണു സ്‌ട്രോംഗ് റൂമിന്റെ സുരക്ഷാ ചുമതല. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 150 മീറ്റര്‍ ചുറ്റളവില്‍ 18, 19 തീയതികളില്‍ 144 വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരം ആറു മുതല്‍ 19 ന് വൈകുന്നേരം ആറു വരെയാണു നിരോധനാജ്ഞ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























