ചിറയില്‍ കുളിക്കാന്‍ പോയ നവവധു മുങ്ങിമരിച്ചു

ബന്ധുക്കളായ കുട്ടികളോടൊപ്പം നെല്ലിക്കുഴി ചാലുചിറയില്‍ കുളിക്കുവാനെത്തിയ നവവധു മുങ്ങി മരിച്ചു. നെല്ലിക്കുഴി മംഗലശേരി ഷിഹാബിന്റെ ഭാര്യ ഷാനിഫ(19)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അപകടം. കുളിക്കുന്നതിനിടെ തുണികള്‍ കഴുകിയപ്പോള്‍ കാല്‍ വഴുതി ചിറയില്‍ വീഴുകയായിരുന്നു.
വീഴ്ചയില്‍ ബന്ധുവായ അക്‌സനയുടെ കാലില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്‌സനയും ചിറയില്‍ വീണു. കൂടെയുണ്ടായിരുന്ന മുംതാസ് എന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയവര്‍ അക്‌സനയെ കരയ്‌ക്കെത്തിച്ചപ്പോഴേക്കും ഷാനിഫ വെള്ളത്തില്‍ മുങ്ങിയിരുന്നു. ചെളിയില്‍ താഴ്ന്ന ഷാനിഫയെ രക്ഷിച്ച് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറയൂര്‍ പത്തടിപ്പാലം പട്ടം കോളനി കല്ലടി മുത്തിന്റെയും ഷൈലുവിന്റെയും ഏക മകളാണ്. രണ്ടാഴ്ച മുമ്പായിരുന്നു വിവാഹം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha