കാട്ടാനകളുടെ അക്രമണം- കര്‍ഷകര്‍ ഉപരോധത്തിലേക്ക്

മറയൂരിലും കാന്തല്ലൂരിലും കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു . ഒരാഴ്ച മുന്‍ പ് ഒറ്റയാന്‍ ഇറങ്ങി കൃഷി നശിപ്പിച്ചതിന്റെ പിന്നാലെ, ഇന്നലെ ആണു പന്ത്രണ്ടോളം ആനകള്‍ നാട്ടിലിറങ്ങി വിളവെടുക്കാറായ ഇരുന്നോറോളം വാഴകളും, കവുങ്ങും ഉള്‍പ്പെടെ വന്‍ കൃഷി നാശം വിതച്ചത്.
കാന്തല്ലൂര്‍ പഞ്ചായത്തിലെ വെട്ടുകാട് ഭാഗത്താണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. കാരയൂര്‍ റിസേര്‍വിനോട് ചേര്‍ന്ന് തകര്‍ന്നു കിടക്കുന്ന സുരക്ഷാ വേലികള്‍ മറി കടന്നാണ് പന്ത്രണ്ട് ആനകള്‍ രണ്ടു കൂട്ട മായി എത്തിയത്. ഏഴു മണിക്കൂറോളം കൃഷിയിടങ്ങളില്‍ വിഹരിച്ച് തെങ്ങ്,കവുങ്ങ്,വാഴ തുടങ്ങിയവ എല്ലാം നശിപ്പിച്ചു. കൃഷിയിടത്തിനു അടുത്തായി കുറച്ചു വീടുകള മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ ഇവറ്റകളെ തുരത്തി ഓടിക്കാനും കഴിഞ്ഞില്ല.
വേനല കടുത്ത് ചിന്നാര്‍ മേഖലയില്‍ തീറ്റ കിട്ടാതെ വന്നതാണ് ആനകള്‍ നാട്ടിലേക്കിറങ്ങാന്‍ കാരണം. വനാതിര്‍ത്തി കടന്നു വരുന്ന വന്യ മൃഗങ്ങളെ തടയണമെന്ന അവശ്യം ഉന്നയിച് റോഡ് ഉപരോധമുള്‍പ്പെടെ സമരത്തിന് പുറപ്പെടാനിരിക്കുകയാണ് പ്രദേശവാസികളായ ജനങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha