'ഫലം വരും' മുന്‍പേ വൃക്ഷത്തൈകള്‍ നട്ട് വാക്കുപാലിച്ച് തോമസ് ഐസക്ക്

തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ തോമസ് ഐസക്ക് താന്‍ നല്‍കിയ വാക്ക് പാലിക്കാനുള്ള ശ്രമം തുടങ്ങി. ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഓരോ വൃക്ഷത്തൈകള്‍ നടുമെന്ന വാക്ക് പാലിക്കുകയാണ് ലക്ഷ്യം. തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതിക്ഷയിലുമുള്ള അദ്ദേഹം ഇതിനോടകം പതിനായിരം ത്തോളം തൈകള്‍ നട്ടുവെന്നും അവകാശപ്പെടുന്നു. ഇനിയും പതിനയ്യായിരത്തോളം തൈകള്‍ കൂടി നട്ടാലേ വാക്കുപാലിക്കാനാകൂ എന്നും തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha