ഭരണമുറപ്പിച്ച് എല്‍ഡിഎഫ്; വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലെത്തും; കോണ്‍ഗ്രസിന് തലവേദനയായി വലിയ പരാജയം

അട്ടിമറി വിജയവുമായി അഡ്വ. വി ജോയ് വര്‍ക്കലയില്‍ ചെങ്കൊടി പാറിച്ചപ്പോള്‍ കഴക്കൂട്ടവും നെയ്യാറ്റിന്‍കരയും എല്‍ഡിഎഫ് തിരിച്ചുപിടിച്ചു.
2386 വോട്ടിനാണ് വി ജോയ് നിലവിലെ എംഎല്‍എ വര്‍ക്കല കഹാറിനെ തോല്‍പ്പിച്ചത്. 53102 വോട്ടാണ് വി ജോയ് നേടിയത്. കഹാര്‍ 50716 വോട്ടില്‍ ഒതുങ്ങി.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടിനാണ് ജയിച്ചത്. നിലവിലെ എംഎല്‍എ എം എ വാഹിദ് മൂന്നാമതു പോയി. എന്‍ഡിഎയുടെ വി മുരളീധരനാണ് രണ്ടാമത്.
എല്‍ഡിഎഫ് 91 സീറ്റിലും യുഡിഎഫ് 47 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു. എല്‍ഡിഎഫ് കേവലഭൂരിപക്ഷം ലീഡിലേക്ക് , വോട്ടെണ്ണല്‍ പുരോഗമിക്കവേ എക്‌സിറ്റ് പോള്‍ ഫലം പറഞ്ഞതുപോലെ എല്‍ഡിഎഫ്ബഹുദൂരം മുന്നിലേക്ക്, 91 സീറ്റുകളോടെ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുതരംഗം ആഞ്ഞടിക്കുകയാണ്.
പതിനൊന്നു മണിയോടെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേന്ദ്രസേനയടക്കം കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha