തെരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോഴുണ്ടാകുന്ന ആഹ്ലാദപ്രകടനം അതിരു കടക്കാതിരിക്കാന്‍ കനത്ത സുരക്ഷ ഒരുക്കി പോലീസ്

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോഴുണ്ടാകുന്ന ആഹ്ലാദപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി മുതല്‍ തന്നെ പൊലീസ് പട്രോളിംഗ് സജീവമാക്കിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ സംസ്ഥാനത്തുടനീളം പൊലീസ് സേനയെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha