വോട്ടെണ്ണല്‍ തുടങ്ങി; ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍, പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് മുന്നില്‍, പിണറായി ധര്‍മ്മടത്ത് ഏറെ മുന്നില്‍

ലോകമെങ്ങുമുള്ള മലയാളികള്‍ അത്യാകാംക്ഷാപൂര്‍വം കാത്തിരുന്ന വിധിദിനത്തിന്റെ സമ്പൂര്‍ണ ഫലത്തിലേക്ക് ഇനി ഏതാനും മണിക്കൂറുകളുടെ ദൂരം മാത്രം. കൃത്യം എട്ടു മണിക്ക് തന്നെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് ആദ്യം എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് മുന്നില്‍. ഇതുവരെ എണ്ണിയ പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് വളരെ മുന്നിലാണ്. ഫലങ്ങള്‍ മാറി മറിയുമെങ്കിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് എല്‍ഡിഎഫ് വിശ്വസിക്കുന്നത്. ലീഡ് നില എല്‍ഡിഎഫ് 48, യുഡിഎഫ് 35 എന്‍ഡിഎ 1 .
പിണറായി ധര്‍മ്മടത്ത് മുന്നില്‍ കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയായിട്ടാണ് പിണറായിയെ കാണുന്നത്. അതു കൊണ്ടു തന്നെ പിണറായി വിജയന്റെ വിജയം അനിവാര്യമാണ്. കേരളം ഒരുപോലെ ഉറ്റുനോക്കുന്നതാണ് പിണറായിയുടെ ധര്‍മ്മടത്തെ മത്സരം. തപാല്‍ വോട്ടുകള്‍ ഏതാണ്ട് അവസാനഘട്ടമെത്തിയപ്പോഴും പിണറായിയാണ് മൂവായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്
ഒമ്പതരയോടെ ഏകദേശം വ്യക്തമായ സൂചനകള്‍ ലഭിക്കും. പത്തു മണിയോടെ തന്നെ അടുത്ത അഞ്ചു വര്‍ഷം കേരളം ആര്‍ക്കൊപ്പമാണെന്ന് അറിയാനാവും. ഉച്ചക്കു മുമ്പ് മുഴുവന്‍ ഫലങ്ങളും പുറത്തുവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha