ഒ.രാജഗോപാല്‍ മുന്നില്‍

നേമത്ത് ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ മുന്നില്‍. തുടര്‍ത്തോല്‍വികള്‍ നേരിട്ട ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് ആശ്വാസത്തിന് വക നല്കുന്നു ആദ്യഫലങ്ങള്‍. ആദ്യഫലങ്ങള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയ്ക്ക് അമിതപ്രതീക്ഷകള്‍ നല്കുന്നു.
ബിജെപി 3 സീറ്റിലേക്ക്. ബി.ജെ.പി യ്ക്ക് കേരളത്തില്‍ ഇതോടെ അക്കൗണ്ട് തുറക്കാന്‍ പറ്റും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
രാജഗോപാല്‍ മൂവായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. കേരളം ഉറ്റു നോല്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. ശിവന്‍കുട്ടിയും രാജഗോപാലും ഇഞ്ചോടിഞ്ച് പൊരുതുന്ന മണ്ഡലമാണ് നേമം.
ഇടയ്ക്കിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരളത്തിലേക്കുള്ള വരവ് ഫലം ചെയ്തു എന്ന തരത്തിലേക്കാണ് ആദ്യഫല സൂചനകള്‍.മുന്‍പ്രാവശ്യങ്ങളില്‍ വിജയത്തിനടുത്ത് എത്തിയെങ്കിലും വളരെ കുറഞ്ഞ ലീഡില്‍ തോല്‍വി നേരിടുകയായിരുന്നു. ഈ തവണ വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ഒ.രാജഗോപാല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha