കഴക്കൂട്ടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

ത്രികോണ മത്സരം നടന്ന തിരുവനതപുരത്തെ കഴക്കൂട്ടം മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവില്‍ എല്‍.ഡി.എഫിന്റെ കടകംപള്ളി സുരേന്ദ്രന്‍ 134 വോട്ടിനു ലീഡ് ചെയ്യുന്നു. യു.ഡി.എഫിന്റെ എം.എ.വാഹീദ് രണ്ടാം സ്ഥാനത്തും ബി.ജെ.പി വളരെയധികം വിജയ പ്രതീക്ഷ വെയ്ക്കുന്ന കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ തന്നെ ഇത്രയും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമില്ല.
കഴിഞ്ഞ തവണ യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലം ആരുടെ കൂടെ നില്ക്കും എന്ന് കണ്ടറിയണം. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ വാഹീദിന്റെ ഭാഗ്യമണ്ഡലമായാണ് കഴക്കൂട്ടം അറിയപ്പെടുന്നത്. ഒട്ടേറെ വികസനം കൊണ്ടുവരാന്‍ സാധിച്ചു എന്ന തത്വതിന്മേലാണ് എം.എ.വാഹീദ് ഇവിടെ മത്സരിച്ചത്.ഏറെ പ്രതീക്ഷയുമായി ഇറങ്ങിയ ബി.ജെ.പിയ്ക്ക് ഈ ലീഡ് നില വളരെ ക്ഷീണമാണ് എന്നതില്‍ സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha