രാജേട്ടന്‍ വിജയിച്ചു.... കേരളത്തില്‍ താമര വിരിഞ്ഞു; ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ബിജെപി എംഎല്‍എ

രാജേട്ടന്‍ വിജയിച്ചു... കേരളത്തില്‍ താമര വിരിഞ്ഞു; ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ബിജെപി എംഎല്‍എ ഉണ്ടായി. കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന ബിജെപി നേതാവായ ഒ. രാജഗോപാല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സിപിഎം അതികായനായ വി. ശിവന്‍ കുട്ടിയെ തോല്‍പ്പിച്ചത്.
കേരളത്തിലെ ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് ഒ. രാജഗോപാല്‍ (ജനനം: സെപ്റ്റംബര്‍ 15, 1929 ). 1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആര്‍.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്. ചലച്ചിത്രസംവിധായകന്‍ ശ്യാമപ്രസാദ് ഇദ്ദേഹത്തിന്റെ മകനാണ്.
1929 സെപ്റ്റംബര്‍ 15 ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തില്‍ ഓലഞ്ചേരി വീട്ടില്‍ മാധവന്‍ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു.പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂര്‍ എലിമെന്ററി സ്‌കൂളിലും മഞ്ഞപ്ര അപ്പര്‍ െ്രെപമറി സ്‌കൂളിലും ആയിട്ടായിരുന്നു.അതിനുശേഷം പാലക്കാട് വിക്‌റ്റോറിയ കോളേജില്‍ പഠനം തുടര്‍ന്നു. തുടര്‍ന്നു ചെന്നൈയില്‍ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതല്‍ പാലക്കാട് ജില്ലാ കോടതിയില്‍ അഭിഭാഷകജോലി ആരംഭിച്ചു.
ദീന്‍ ദയാല്‍ ഉപാധ്യായയില്‍ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയും ജനസംഘപ്രവര്‍ത്തകനായി മാറുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha