തിരുവനന്തപുരത്തെ സംവരണ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് വന്‍മുന്നേറ്റം

തിരുവനന്തപുരം ജില്ലയിലെ സംവരണ മണ്ഡലങ്ങളായ ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ ശക്തമായ മുന്നേറ്റം. ആറ്റിങ്ങലില്‍ എല്‍.ഡി.എഫിന്റെ അഡ്വക്കേറ്റ് ബി.സത്യന്‍ നിലവില്‍ 24732 വോട്ടിനു ലീഡ് ചെയ്ത് നില്ക്കുന്നു. അതോടൊപ്പം ചിറയിന്‍കീഴ് മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ വി.ശശി 12582 വോട്ടിനും ലീഡ് ചെയ്യുന്നു. ആറ്റിങ്ങലിലും ചിറയിന്‍കീഴും യു.ഡി.എഫ് രണ്ടാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
എല്‍.ഡി.എഫിന്റെ കോട്ട ആയാണ് ആറ്റിങ്ങലും ചിറയിന്‍കീഴും അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും മത്സരിച്ചു ജയിച്ച വി.ശശിയെ വീണ്ടും നിര്‍ത്തിയത് ശരിയായിരുന്നു എന്ന തരത്തിലാണ് ലീഡ് നില കാണിക്കുന്നത്. ആറ്റിങ്ങലില്‍ യു.ഡി.എഫിന് വേണ്ടി കെ.ചന്ദ്രബാബുവും ചിറയിന്‍കീഴ് കെ.എസ് അജിത്കുമാറുമാണ് മത്സരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha