കഴക്കൂട്ടത്ത് ചെങ്കൊടി ഉയര്‍ന്നു

ത്രികോണ മത്സരം നടന്ന തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് എല്‍.ഡി.എഫിന്റെ കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടിനു വിജയിച്ചു. ആകെ 50079 വോട്ടുകളാണ് കെ.സുരേന്ദ്രന്‍ കഴക്കൂട്ടത്ത് നിന്നും നേടിയത്. എന്നാല്‍ കഴിഞ്ഞ എം.എല്‍.എ ആയ യു.ഡി.എഫിന്റെ എം.എ.വാഹീദ് രണ്ടാം സ്ഥാനം പോലും ലഭിക്കാതെ തോല്‍വി ഏറ്റുവാങ്ങി. 42732 വോട്ടോടെ ബി.ജെ.പി യുടെ വി.മുരളീധരന്‍ രണ്ടാം സ്ഥാനത്ത്.
ജനങ്ങള്‍ നല്കിയ മധുരപ്രതികാരമാണ് തന്റെ ഈ വിജയം എന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. വികസന നേട്ടങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനവിധി തേടിയ കോണ്ഗ്രസ്സിന്റെ എം.എ. വാഹീദിന് രണ്ടാമത് പോലും ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തത് വലിയൊരു ക്ഷീണം തന്നെയാണ്. അതോടൊപ്പം തന്നെ വന്‍ പ്രതീക്ഷകളുമായി ഇറങ്ങിയ എന്‍.ഡി.എ യുടെ ബി.ജെ.പി സ്ഥാനാര്‍ഥി വി.മുരളീധരനും ഈ തോല്‍വി വലിയൊരു മുറിവ് തന്നെയാണ്. കേന്ദ്രത്തില്‍ നിന്നും മറ്റും പ്രചാരണത്തിനായി ആളുകള്‍ എത്തിയത് കടകംപള്ളി സുരേന്ദ്രന് വലിയൊരു ഊര്‍ജമാണ് നല്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha