ഉമ്മന്‍ ചാണ്ടിക്ക് റെക്കോര്‍ഡ്

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസത്തിലാണ് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാരമേറ്റത്. ഇന്ന് അദ്ദേഹം ഒരു റെക്കോര്‍ഡിനുടമയായി.
കേരളാ നിയമസഭയില്‍ ഒറ്റ ടേമില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തം പേരിലെഴുതിയത്. ഒപ്പം 1822 ദിവസം മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ റെക്കോര്‍ഡാണ് ഉമ്മന്‍ ചാണ്ടി മാറ്റിയെഴുതിയത്. 1827 ദിവസമാണ് ഈ മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി കസേരയിലിരുന്നത്.
1970 മുതല്‍ 77 വരെ മുഖ്യമന്ത്രി പദത്തിലിരുന്ന സി. അച്യുതമേനോന്‍ ഇതിലേറെ കാലം സംസ്ഥാനം ഭരിച്ചിട്ടുണ്ട്. 1970-ല്‍ ഭരണത്തിലേറിയ അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലാവധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് മൂലം നീണ്ടു പോകുകയായിരുന്നു.
കെ.കരുണാകരന്‍, എ.കെ.ആന്റണി, ഇ.കെ.നായനാര്‍ എന്നിവരും 1827 ദിവസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട്. എന്നാല്‍ ഒരു ടേമില്‍ ആരും ഇത്രയും ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha