കെ. മുരളീധരന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി കുമ്മനം രാജശേഖരന്‍; മുരളിയുടെ ലീഡ് കുറഞ്ഞു

കേരളം ഏറെ ശ്രദ്ധയോടെ കാണുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. കരുണാകരന്റെ വത്സല പുത്രനായ കെ. മുരളീധരനും മോഡിയുടെ അരുമ ശിഷ്യനായ കുമ്മനം രാജശേഖരനും സിപിഎമ്മിന്റെ യുവ രക്തം ടിഎന്‍ സീമയുമാണ് ഇവിടെത്തെ സ്ഥാനാര്‍ത്ഥികള്‍.
ആദ്യമേ തന്നെ കെ മുരളീധരന്റെ ലീഡ് ഉയര്‍ന്നിരുന്നു. രണ്ടാം സ്ഥാനത്ത് കുമ്മനം പതുക്കെയാണ് കടന്ന് വന്നത്. പിന്നീട് കാണുന്നത് കുമ്മനത്തിന്റെ ലീഡ് ഉയരുന്ന കാഴ്ചയാണ്. അവസാന റൗണ്ടുകള്‍ എണ്ണാന്‍ ബാക്കി നില്‍ക്കെയാണ് ആവേശം ഉയര്‍ത്തി കുമ്മനത്തിന്റെ മുന്നേറ്റം.
മുരളിയുടെ വികസനവും കുമ്മനത്തിന്റെ അഴിമതി രഹിത രാഷ്ട്രീയവുമാണ് ഏറ്റുമുട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha