ജയിച്ചു കയറി കെ എം മാണി

കോട്ടയത്തെ പാല മണ്ഡലത്തില്‍ നിന്നും യു.ഡി.എഫിന്റെ കെ.എം.മാണി 4703 വോട്ടിനു ജയിച്ചു. മാണിയുടെ മത്സര ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡിനാണ് വിജയമെങ്കിലും ബാര്‍ കോഴയുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ മുന്‍മന്ത്രിയ്ക്ക് ആശ്വാസമേകുന്നതാണ് ഈ വിജയം.
എല്‍.ഡി.എഫിന്റെ മാണി സി. കാപ്പാന്‍ തന്നെയാണ് രണ്ടാമത്. സത്യം ആത്യന്തികമായി വിജയിച്ചു. എന്നെ വര്‍ഷങ്ങളായി പലരും വേട്ടയാടുന്നു. മാധ്യമങ്ങള്‍ വളഞ്ഞുവെച്ച് നീചമായി ആക്രമിക്കുകയായിരുന്നു. ദൈവത്തിനു സ്തുതി.പാലായിലെ സമ്മതിദായകര്‍ക്കും നന്ദി. കെ.എം മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ച്ചയായ 13 ാം തവണയും കെ എം മാണി പാലായില്‍ വിജയിച്ചുകയറി. അത്ത്യന്തം വാശിയേറിയ മത്സരത്തില്‍ പ്രവചനാതീതമായിരുന്നു ജയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha