മാണി ജയിച്ചു ബാബു തോറ്റു... ബാബുവിനെ ബാറുകാര്‍ വെള്ളം കുടുപ്പിച്ചു; സുധീരന്‍ അന്നേ പറഞ്ഞില്ലേ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ അഡ്വ. സ്വരാജിനോട് കെ ബാബു പരാജയപ്പെട്ടു.
കെ മാണി തോല്‍ക്കുമെന്ന് പ്രവചിച്ചവര്‍ക്ക് തെറ്റി. പാലാക്കാര്‍ ഇപ്പോഴും മാണിസാറിനൊപ്പമുണ്ട്.
അതേസമയം സുധീരന്‍ ഏറ്റവുമധികം എതിര്‍ത്ത കെ. ബാബു ദയനീയമായി പരാജയപ്പെട്ടു.
അഴിമതി ജനം അംഗീകരിക്കില്ല. ഭരണാധികാരികള്‍ സ്ത്രീകള്‍ക്ക് പിന്നാലെ പായുന്നതും ജനം അംഗീകരിക്കില്ല.
ഇതു രണ്ടുമാണ് കേരളത്തില്‍ സംഭവിച്ചത്. അഴിമതിക്കാരായ ഭരണാധികാരികളെ നിശബ്ദമായി തകര്‍ത്തെറിയുകയായിരുന്നു കേരളം.
നാലു തവണ മണ്ഡലത്തില്‍ വിജയിച്ച ബാബുവിനെ 5000 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്വരാജ് തോല്‍പ്പിച്ചത്.
പരാജയം അംഗീകരിക്കുന്നതായി ബാബു പ്രതികരിച്ചു. തൃപ്പൂണിത്തുറ സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ബാബു പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടാത്തവനെന്ന രീതിയിലാണ് തനിക്കു വേണ്ടി പ്രചാരണം നടത്തിയതെന്നും വി.എം സുധീരനെ കുറ്റപ്പെടുത്തി ബാബു പറഞ്ഞു.
ബാര്‍ കോഴകേസില്‍ ആരോപണ വിധേയനായ ബാബുവിനെ മത്സരിപ്പിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാശിയാണ് എ ഗ്രൂപ്പുകാരനായ ബാബുവിന് സീറ്റ് ഉറപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha