കിണറ്റില്‍ ഇറങ്ങിയത് വെറുതെയായി

അഴീക്കോട് മണ്ഡലത്തില്‍ എം. വി. നികേഷ് കുമാര്‍ തോറ്റു. മുന്‍ മന്ത്രി എം. വി. രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ ഇറങ്ങിയ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി.നികേഷ് കുമാര്‍ തോറ്റു. യു.ഡി.എഫ്.സ്ഥാനാര്‍ഥി കെ.എം. ഷാജിയോട് 2284 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. നികേഷിനു 60795 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. കേരള രാഷ്ട്രീയം ഉറ്റു നോക്കിയ മത്സരങ്ങളില്‍ ഒന്നായിരുന്നു അഴീക്കൊടിലെത്. പ്രചാരണ സമയത്ത് നികേഷ് കുമാര്‍ കിണറ്റില്‍ ഇറങ്ങിയത് മാധ്യമങ്ങളിലും ന്യൂ.ജെന്‍ മാധ്യമങ്ങളിലും ഒരുപാട് ചര്‍ച്ച ആയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha