Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അവതാരപ്പിറവിയുടെ രൗദ്ര ഭാവവുമായി പി.സി.ജോര്‍ജ്

19 MAY 2016 03:41 AM IST
മലയാളി വാര്‍ത്ത.

പതിനാലാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ താരം പൂഞ്ഞാറുകാരന്‍ പി.സി ജോര്‍ജ് തന്നെ. ചതുഷ്‌കോണ മത്സരത്തില്‍ മൂന്നു മുന്നണികളെയും തറ പറ്റിച്ചാണ് ജോര്‍ജ് വിജയിച്ചത്. അതും തിളങ്ങുന്ന ഭൂരിപക്ഷത്തില്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് മാണിയിലെ ജോര്‍ജ്കുട്ടി അഗസ്റ്റിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. പി.സി ജോര്‍ജിന് 63,621ഉം ജോര്‍ജ്കുട്ടിക്ക് 35,800 വോട്ടും ലഭിച്ചു. എല്‍. ഡി എഫ് പിന്തുണച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി ജോസഫിന് 22,270 വോട്ടാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ആര്‍ ഉല്ലാസിന് 19966 വോട്ടും ലഭിച്ചു.

ഇത് എഴാം തവണയാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജോര്‍ജ് തെരഞ്ഞെടുക്കപ്പെടുന്നത്.

1980 , 1982, 1996, 2001, 2006 , 2011 വര്‍ഷങ്ങളില്‍ എല്‍.ഡി.എഫ് ആയും യു.ഡി.എഫ് ആയും നിയമസഭയില്‍ എത്തിയ ജോര്‍ജ് ഇത്തവണ സ്വതന്ത്ര വേഷത്തിലാണ് വരുന്നത്.2006ല്‍ ഇടതു എം.എല്‍.എ ആയി സഭയിലത്തെിയ പി.സി ജോര്‍ജ് കേരളാ കോണ്‍ഗ്രസ് പുനരേകീകരണത്തെ തുടര്‍ന്ന് യു.ഡി.എഫിന്റെ ഭാഗമായി. 2011ല്‍ യു.ഡി.എഫ് ടിക്കറ്റില്‍ പൂഞ്ഞാറില്‍ ജയിച്ച ജോര്‍ജ് മന്ത്രിപദം ആഗ്രഹിച്ചെങ്കിലും ചീഫ് വിപ്പ് പദവിയാണ് നല്‍കിയത് . പാര്‍ട്ടിയോ മുന്നണിയോ നോക്കാതെ അഴിമതിക്കാരെയും അവിഹിതക്കാരെയും തുറന്നു കാട്ടുന്ന പി.സി ജോര്‍ജ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തീരാ തലവേദന ആയിരുന്നു.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം മാണിയുമായി തെറ്റിപ്പിരിയുകയും എല്‍.ഡി.എഫുമായി അടുപ്പത്തിലാവുകയും ചെയ്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു വേണ്ടി ശക്തമായ പ്രചാരണം നടത്തിയ ജോര്‍ജ് പൂഞ്ഞാറില്‍ ഇടതു പിന്തുണയില്‍ ഇത്തവണ മത്സരിക്കാമെന്ന് കണക്കു കൂട്ടിയിരുന്നു. എന്നാല്‍, ജോര്‍ജിന് സീറ്റ് നല്‍കാന്‍ കഴിയില്‌ളെന്ന് സി.പി.എം ശക്തമായ നിലപാട് എടുത്തു. അതോടെ, സി പി എമ്മിനും പിണറായി വിജയനും എതിരെ ആഞ്ഞടിച്ച് സ്വതന്ത്ര വേഷത്തില്‍ ജോര്‍ജ് മത്സരത്തിന് ഇറങ്ങി. 

അഴിമതിക്കെതിരെ സ്വീകരിക്കുന്ന സന്ധിയില്ലാത്ത നിലപാടിന്റെ പേരിലാണ് ജോര്‍ജിനെ എഴാം തവണയും നിയമസഭയിലേക്ക് അയക്കാന്‍ പൂഞ്ഞാറുകാര്‍ തീരുമാനിച്ചത്. ജോര്‍ജിന്റെ ശത്രു അദ്ദഹത്തേിന്റെ നാവാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, പൂഞ്ഞാറിലെ സി.പി.എമ്മുകാര്‍ തനിക്കാണ് വോട്ടു ചെയ്യുകയെന്ന് ജോര്‍ജ് പ്രഖ്യാപിച്ചത് അക്ഷരം പ്രതി ശരിയായെന്നാണ് വോട്ടുനില വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends