Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എല്‍ഡിഎഫിനെ ജയിപ്പിച്ച 'എല്ലാം ശരിയാവും' മുദ്രാവാക്യം ആരുടേത്? മുന്നണികളുടെ ക്യാമ്പെയ്ന്‍ മാനേജര്‍മാര്‍ സംസാരിക്കുന്നു

19 MAY 2016 04:31 AM IST
മലയാളി വാര്‍ത്ത.

ക്യാച്ചിംഗ് ക്യാപ്ഷന്‍ ഇതായിരുന്നു മൂന്നു പാര്‍ട്ടിക്കാരുടെയും ഇത്തവണത്തെ ഇലക്ഷനിലെ ക്യാംപെയിനിലെ തന്ത്രം. അതേല്‍ക്കുകയും ചെയ്തു നന്നായിത്തന്നെ. ഞങ്ങള്‍ വന്നാല്‍ 'എല്ലാം ശരിയാവു'മെന്ന വാഗ്ദാനം, അതല്ല നാട് വളരണമെങ്കില്‍ ഞങ്ങളാണ് തുടരേണ്ടതെന്ന തിരുത്ത്, ഇത് രണ്ടുമല്ല കേരളം വഴിമുട്ടിയിരിക്കുകയാണെന്നും വഴി കാട്ടണമെങ്കില്‍ ഞങ്ങള്‍ വരേണ്ടിവരുമെന്നുമുള്ള വിദൂരശബ്ദം. പതിനാലാം കേരള നിയമസഭയില്‍ എല്‍ഡിഎഫ് മതി എന്ന് മലയാളികള്‍ തീരുമാനിച്ചതിന് പിന്നില്‍ അവരുടെ പ്രചരണ മുദ്രാവാക്യത്തിനും ഒരു പങ്കുണ്ട്. വെള്ളയടിച്ച ചുവരുകളില്‍ നീലയും ചുവപ്പും അക്ഷരങ്ങളില്‍ 'തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍'ആഹ്വാനമെഴുതിയ കാലത്തുനിന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണരംഗം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുന്‍നിര പരസ്യകമ്പനികളായിരുന്നു ഇത്തവണ മൂന്ന് മുന്നണികളുടെയും പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. എല്‍ഡിഎഫിന് വേണ്ടി മൈത്രി അഡ്വര്‍ടൈസിംഗ്, യുഡിഎഫിന് വേണ്ടി പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍, എന്‍ഡിഎയ്ക്ക് വേണ്ടി ഗ്രാഫിന്‍ കമ്യൂണിക്കേഷന്‍ എന്നീ സ്ഥാപനങ്ങളാണ് പരസ്യപ്രചരണം നടത്തിയത്.
മുദ്രാവാക്യം വേണ്ടെന്ന് തീരുമാനിച്ചിരുന്നു; 'ട്രോളുകള്‍' മുന്‍കൂട്ടി കണ്ടിരുന്നു
(വേണുഗോപാല്‍, ക്രിയേറ്റീവ് ഡയറക്ടര്‍, മൈത്രി അഡ്വര്‍ടൈസിങ്)
ഇടത് മുന്നണിക്ക് ജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കണമെന്നായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ പ്രാഥമിക നിര്‍ദേശം. പ്രധാന വാചകത്തിന് ഒരു മുദ്രാവാക്യസ്വഭാവം ഉണ്ടാവരുതെന്നും പറഞ്ഞിരുന്നു. മുദ്രാവാക്യങ്ങള്‍ എഴുതാന്‍ നമ്മളേക്കാള്‍ കഴിവുള്ള എത്രയോപേര്‍ പാര്‍ട്ടിയിലുണ്ട്. അപ്പോള്‍ അതുവേണ്ട ഒരു ക്യാച്ച്‌ലൈനാണ് ആവശ്യപ്പെട്ടത്. പല ഓപ്ഷന്‍സും കൊടുത്തിരുന്നു. അതില്‍നിന്നാണ് 'എല്‍ഡിഎഫ് വരും എല്ലാം ശരിയാവും' എന്ന 'വാഗ്ദാന'ത്തിലേക്ക് എത്തുന്നത്. ഭരണത്തിലിരിക്കുന്നവരേക്കാള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കാവും ഒരു വാഗ്ദാനം നല്‍കാനാവുക, അതാവും ജനം കൂടുതല്‍ വിശ്വസിക്കുക.
സോഷ്യല്‍ മീഡിയ ഇത്ര സജീവമായ ഒരു കാലത്ത് നമ്മള്‍ എന്തുതരം കമ്യൂണിക്കേഷന്‍ നടത്തിയാലും അതിനുമേല്‍ ട്രോളിംഗ് ഉണ്ടാവുമെന്നും അറിയാമായിരുന്നു. ചര്‍ച്ചകളുടെ സമയത്ത്തന്നെ നേതാക്കളുമായും ഇക്കാര്യം സംസാരിക്കുകയും അവര്‍ക്കത് ബോധ്യമാവുകയും ചെയ്തിരുന്നു. 'എല്‍ഡിഎഫ് വരും എല്ലാം ശരിയാവും' എന്ന് നമ്മള്‍ പറയുമ്പോള്‍ 'ഇപ്പൊ ശരിയാക്കിത്തരാം' എന്ന ഒരു ട്രോളാണ് ആദ്യം വരികയെന്നതും അറിയാമായിരുന്നു. ഒരുപക്ഷേ ആ പരസ്യവാചകത്തിന്റെ പ്രചാരം വര്‍ധിപ്പിച്ചതില്‍ സോഷ്യല്‍ മീഡിയയ്ക്ക് പങ്കുണ്ട്, ട്രോളുകള്‍ക്കും. പിന്നെ ഞങ്ങളുടെ ഇടയിലുള്ള ഒരു പറച്ചിലുണ്ട്. ഏത് തരം പബ്ലിസിറ്റിയും നല്ല പബ്ലിസിറ്റിയാണെന്ന്. നെഗറ്റീവ് പബ്ലിസിറ്റി എന്ന ഒരു സാധനമേ ഇല്ലെന്ന്.
നിലവില്‍ എന്തോ കുഴപ്പമുണ്ടെന്ന് ആ വാക്യത്തിലൂടെ മനസിലാക്കാന്‍ പറ്റും, എന്നാല്‍ അത് ശരിയാക്കാന്‍ പറ്റുന്നതാണെന്നും. ആ വലിയൊരു പ്രോമിസില്‍ ചവുട്ടിനിന്നുകൊണ്ട് ക്യാംപെയ്‌നിലൂടെ അതിനെ സാധൂകരിച്ച്, എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് വിശദീകരിച്ചുള്ള ഒരു പ്രചരണമായിരുന്നു ലക്ഷ്യമാക്കിയത്. ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ഒരു ക്യാംപെയ്ന്‍. ഞങ്ങള്‍ക്ക് വര്‍ക് ചെയ്യാനായും ഒന്നരരണ്ട് മാസം ലഭിച്ചിരുന്നു. ഏതായാലും വാക്ക് പൊലിച്ചു ഇനി കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends