വടക്കാഞ്ചേരിയില്‍ യു.ഡി.എഫിന് ജയം

യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ തടസപ്പെട്ടിരുന്ന വടക്കാഞ്ചേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയ്ക്ക് ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മേരി തോമസിനെ 43 വോട്ടുകള്‍ക്കാണ് അനില്‍ പരാജയപ്പെടുത്തിയത്. അനില്‍ അക്കര മൂന്ന് വോട്ടിന് ലീഡ് ചെയ്യവെയാണ് വോട്ടിങ് യന്ത്രം തകരാറിലായത്. തുടര്‍ന്ന് വൈകിട്ട് ആറരയോടെയാണ് തകരാറിലായ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണാനായത്. ഇതോടെ തൃശൂര്‍ ജില്ലയില്‍ യു.ഡി.എഫ് ഒരു സീറ്റ് നേടി. തൃശൂര്‍ ജില്ലയിലെ പതിനൊന്ന് സീറ്റുകളില്‍ പത്തിലും വിജയം ഇടതിനൊപ്പം നിന്നു.അതേസമയം വടക്കാഞ്ചേരിയില്‍ റീപോളിംഗ് വേണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha