ആറന്‍മുളയിലേത് വര്‍ഗീയതയുടെ വിജയം

സംസ്ഥാനത്തുടനീളം എല്‍.ഡി.എഫ് തരംഗം അലയടിച്ചപ്പോള്‍ ആറന്‍മുള മണ്ഡലത്തില്‍ വിജയിച്ചത് വര്‍ഗീയത. പരാമ്പരാഗത യു.ഡി.എഫ് മണ്ഡലമായ ഇവിടെ ഇത്തവണ എല്‍.ഡി.എഫ് വര്‍ഗീയ കാര്‍ഡാണ് ഇറക്കിയത്. അത് വിജയിക്കുകയും ചെയ്തു. മണ്ഡലത്തില്‍ ഏറ്റവും കൂടുതലുള്ളത് ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ വോട്ടുകളാണ്. ഈ വോട്ടുകളാണ് കാലങ്ങളായി യു.ഡി.എഫിനെ സഹായിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിലുള്ളയാളുടെ ഭാര്യയായ വീണ ജോര്‍ജിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സഭകള്‍ യു.ഡി.എഫിനെ കൈ വിട്ടു.
മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും യു.ഡി.എഫാണ് ഭരിക്കുന്നത്. ഏക മുന്‍സിപ്പാലിറ്റിയായ പത്തനംതിട്ടയും യു.ഡി.എഫിന് സ്വന്തം. അങ്ങനെ കണക്ക് കൂട്ടുമ്പോള്‍ യു.ഡി.എഫിനെ അട്ടിമറിക്കുക അസാധ്യം. ഇതിന് മുമ്പ് രണ്ട് തവണ എല്‍.ഡി.എഫ് ആറന്‍മുളയില്‍ ജയിച്ചിട്ടുണ്ട്. 1996ല്‍ കവി കടമ്മനിട്ട രാമകൃഷ്ണന്‍ ആയിരുന്നു അന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥി. യു.ഡി.എഫില്‍ എം.വി രാഘവനായിരുന്നു മല്‍സരിച്ചത്. അന്ന് കോണ്‍ഗ്രസുകാര്‍ രാഘവനെ തോല്‍പ്പിക്കുകയായിരുന്നു. തോറ്റ ശേഷം രാഘവന്റെ കൂടെയുണ്ടായിരുന്ന ചിലര്‍ കോണ്‍ഗ്രസുകാര്‍ക്ക് നല്ല തല്ലും കൊടുത്താണ് അന്ന് പോയത്.
പിന്നീട് 2001ല്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു ആറന്‍മുളയില്‍. കരുണാകരന്റെ ഡി.ഐ.സി സ്ഥാനാര്‍ത്ഥിയായ മാലേത്ത് സരളാദേവിയാണ് മല്‍സരിച്ചത്. പക്ഷെ, അന്ന് സി.പി.എമ്മിലെ കെ. രാജഗോപാല്‍ വിജയിച്ചു. പിന്നീട് കെ. ശിവദാസന്‍ നായര്‍ 2011ലും വിജയിച്ചു. 2011ല്‍ ഐ ഗ്രൂപ്പ് വോട്ടുകള്‍ മറിച്ചത് കാരണം ശിവദാസന്‍ നായരുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു ആറന്‍മുള. 2006ല്‍ പത്തനംതിട്ടമണ്ഡലത്തില്‍ നിന്ന് വിജയിച്ച ശിവദാസന്‍ നായര്‍ മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ ആറന്‍മുളയില്‍ നിന്ന് മല്‍സരിക്കുകയായിരുന്നു 2011ല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha