സുധീരന്‍ കരുത്താര്‍ജിക്കുന്നു

തിരഞ്ഞെടുപ്പ് പരാജയത്തോടെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ആരോപണ വിധേയരായവരെ മല്‍സരിപ്പിക്കരുതെന്ന് സുധീരന്‍ കര്‍ശന നിലപാട് എടുത്തപ്പോഴും ഉമ്മന്‍ചാണ്ടിയും കൂട്ടരും കെ.പി.സി.സിയെയും ഹൈക്കമാന്‍ഡിനേയും പ്രതിരോധത്തിലാക്കി. അങ്ങനെ ഹൈക്കമാന്‍ഡും സുധീരനും വഴങ്ങി. ഇപ്പോള്‍ കെ.ബാബു അടക്കം ആരോപണ വിധേയരായവരെല്ലാം തോറ്റു. ആകെ ആശ്വാസം കെ.സി ജോസഫിന്റെ വിജയം മാത്രമാണ്. കെ.ബാബു, ഷിബുബേബി ജോണ്‍, പി.കെ ജയലക്ഷ്മി, കെ.പി മോഹനന്‍ തുടങ്ങി മന്ത്രിമാരും തോറ്റു.
ഉമ്മന്‍ചാണ്ടി ക്യാമ്പിലെ ബെന്നിബഹാനെ ഹൈക്കമാന്‍ഡ് അവസാന നിമിഷം മല്‍സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. അന്നേ ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്ക് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരുന്നു. അത് തെരഞ്ഞെടുപ്പ് അവലോകനത്തില്‍ ഉണ്ടാകുമെന്നറിയുന്നു. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അതെല്ലാം ജനം കാറ്റില്‍പ്പറത്തി. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ധിക്കരിച്ച ഉമ്മന്‍ചാണ്ടിയെ സംഘടനാ നടപടിയിലൂടെ താക്കീത് നല്‍കാനായിരിക്കും സുധീരനും കൂട്ടരും ശ്രമിക്കുന്നത്.
ഇനി കേരളത്തിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് സുധീരനായിരിക്കും. കേരളത്തിലെ കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുന്നത് സുധീരന്റെ വാക്ക് വേട്ടായിരിക്കും. അതേസമയം സംസ്ഥാനത്തെ കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലാതെ നിയമസഭയില്‍ ഇരിക്കേണ്ടിവരുമോ എന്ന ആശങ്കയും എ ഗ്രൂപ്പിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha