സരിതയുടെ വാര്‍ത്താസമ്മേളനം തടഞ്ഞത് കോടികള്‍ മുടക്കി

സോളാര്‍ കേസിലെ പരാതിക്കാരന്‍ മല്ലേലി ശ്രീധരന്‍നായരെ മുഖ്യമന്ത്രിക്കൊപ്പം കാണുന്നതിന്റെ ദൃശ്യങ്ങള്‍ സരിത പുറത്ത് വിട്ടിരുന്നെങ്കില്‍ യു.ഡി.എഫ് ഇതിലും ദയനീയമായ പരാജയം ഏറ്റുവാങ്ങിയേനെ. സരിത തെരഞ്ഞെടുപ്പിന് തലേ ദിവസം തിരുവനന്തപുരത്ത് ഇതിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിടാനിരുന്നതാണ്. എന്നാല്‍ ചില യു.ഡി.എഫ് നേതാക്കള്‍ കോടികള്‍ നല്‍കി ഈ വാര്‍ത്താസമ്മേളനം മുടക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. എല്‍.ഡി.എഫുകാരാണ് ഇക്കാര്യം ഉന്നയിച്ചത്.
മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കും ഉമ്മന്‍ചാണ്ടിക്കും എതിരെയുള്ള തെളിവുകള്‍ സരിത സോളാര്‍ കമ്മിഷന് നല്‍കിയിരുന്നു. ഇതോടെയാണ് യു.ഡി.എഫ് അങ്കലാപ്പിലായത്. സരിത തനിക്കെതിരെ തെളിവുകള്‍ നല്‍കിയെങ്കില്‍ അവ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി സോളാര്‍ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയ ശേഷം കോടികള്‍ നല്‍കി സരിതയെ ഒതുക്കുകയായിരുന്നെന്ന് അറിയുന്നു. അഥവാ ഇനി യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തന്റെ കാര്യം പോക്കാണെന്ന് സരിതയ്ക്ക് നന്നായി അറിയാമായിരുന്നു.
കൊല്ലം ജില്ലയിലെ ഒരു എല്‍.ഡി.എഫ് നേതാവും സംഘവും ചേര്‍ന്നാണ് സരിതയെ യു.ഡി.എഫിനെതിരെ തിരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് കൂടുതല്‍ ശക്തമായി. സരിത ഓരോ തവണയും തെളിവുകള്‍ സഹിതം കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ ജനം സര്‍ക്കാരിനെതിരെ തിരിയുകയായിരുന്നു. പക്ഷെ, അതിന് തുടക്കം മുതലേ തടയിടാന്‍ യു.ഡി.എഫിനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha