പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് നിരോധിത വെടിമരുന്ന് ഉള്‍പ്പെടെ 5000 കിലോയോളം വെടിമരുന്ന്

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്ന്. നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി െ്രെകംബ്രാഞ്ച് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറൈഡിന്റെ സാന്നിധ്യവും രാസപരിശോധനയില്‍ കണ്ടെത്തി. വെടിക്കെട്ട് നടത്താന്‍ രണ്ട് കരാറുകാരുമായി ക്ഷേത്രം കമ്മിറ്റിക്കാര്‍ ധാരണയായിരുന്നു. മത്സര വെടിക്കെട്ടിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
വെടിക്കെട്ട് കരാറുകാരനായ സുരേന്ദ്രന്‍ 2295.3 കിലോയും മറ്റൊരു കരാറുകാരനായ കൃഷ്ണന്‍കുട്ടി 2954.3 കിലോയും വെടിമരുന്നാണ് പൊട്ടിച്ചത്. ഇത്രയും അളവ് പൊട്ടിച്ച ശേഷമാണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ടിന് 486 കിലോ വെടിമരുന്ന് കൂടി സുരേന്ദ്രന്‍ കരുതിയിരുന്നു. 15 കിലോ വെടിമരുന്ന് മാത്രം കൈവശം വെക്കാനാണ് ഇരുവര്‍ക്കും ലൈസന്‍സുണ്ടായിരുന്നത്.
അനുവദനീയ പരിധിയെക്കാള്‍ മുന്നൂറിലേറെ ഇരട്ടി ശക്തിയുള്ള സ്‌ഫോടനമാണ് വെടിക്കെട്ടിന്റെ മറവില്‍ ഇവര്‍ നടത്തിയത്. സംഭവത്തില്‍ തീവ്രവാദ പങ്കാളിത്തം ഉണ്ടായിട്ടില്ല. ദേശവിരുദ്ധ ശക്തികള്‍ക്ക് പങ്കാളിത്തം ഉള്ളതായും തെളിവില്ല. ബാഹ്യശക്തികളുടെ ഇടപെടലുമുണ്ടായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha