ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കയ്പമംഗലം നിയമസഭാ മണ്ഡലത്തിലെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനായ പ്രമോദ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ജില്ലയില്‍ ഹര്‍ത്താലാചരിക്കുമെന്നു ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അറിയിച്ചു. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നു പത്രക്കുറിപ്പില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പു വിജയത്തിന്റെ മറവില്‍ ജില്ലയില്‍ കൊലപാതകവും വ്യാപകമായ അക്രമവും നടത്തി കലാപഭൂമിയാക്കാന്‍ ശ്രമിച്ചാല്‍ സിപിഎം കനത്ത വില നല്‍കേണ്ടിവരുമെന്നു നാഗേഷ് മുന്നറിയിപ്പു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha