Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

പിതാവ്​ ചെറുപ്പത്തിലേ വി​ട്ടേച്ചു പോകുകയും, മാതാവ്​ ലഹരിക്കടിമയാകുകയും ചെയ്​ത ബാല്യം, താനും മൂന്നു ​സഹോദരങ്ങളും പലപ്പോഴും പട്ടിണി കിടന്ന നാളുകള്‍....!! പട്ടിണിയും ലൈംഗിക അതിക്രമവും നേരിട്ട ബാല്യം കടന്ന്​ സിമോണ്‍ ബൈല്‍സ്​ ലോകത്തെ ഏറ്റവും വലിയ ജിംനാസ്​റ്റായ കഥ ഇങ്ങനെ

29 JULY 2021 03:22 PM IST
മലയാളി വാര്‍ത്ത

ടോകിയോ ഒളിമ്പിക്​സില്‍ ഗ്ലാമര്‍ ഇനമായ ജിംനാസ്​റ്റിക്​സില്‍ മെഡലിനരികെ കളി നിര്‍ത്തി മടങ്ങിയ അമേരിക്കക്കാരിയായ കറുത്ത വംശജ സിമോണ്‍ ബൈല്‍സിനോട്​ കെറുവിച്ചും വംശവെറി കാണിച്ചും അരിശം കാണിച്ചവരേറെ. അതൊന്നുമല്ല, പറഞ്ഞ കാരണം ന്യായമാണെന്നും അതിന്​ ഇതില്‍പരം വലിയ പരിഹാരക്രിയയില്ലെന്നും ആശ്വസിപ്പിച്ചവര്‍ മറുവശത്തും​. സമീപകാലത്ത്​ ജിംനാസ്​റ്റിക്​സ്​ കണ്ട ഏറ്റവും മികച്ച താരമായിട്ടും എന്തുകൊണ്ടാകും സുവര്‍ണ നിമിഷം മുന്നില്‍ നി​ല്‍ക്കെ അവര്‍ നാട്ടിലേക്ക്​ വിമാനം കയറിയത്​?

പ്രായമേറെ ചെന്നില്ലെങ്കിലും ലോക ചാമ്ബ്യന്‍ഷിപ്പുകളിലും ഒളിമ്പിക്​സിലുമായി 30 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്​ ബൈല്‍സ്​. ഇത്തവണയും അനായാസം സ്വര്‍ണ മെഡല്‍ ഒന്നിലേറെ വാരിക്കൂട്ടുമെന്ന്​​ പ്രവചിക്കപ്പെട്ടവര്‍. യോഗ്യത പൂര്‍ത്തിയാക്കി ഫൈനലിലെത്തിയ ശേഷം പക്ഷേ, അവര്‍ പിന്മാറ്റം പ്രഖ്യാപിച്ചു. മാനസിക പിരിമുറുക്കമായിരുന്നു പ്രശ്​നം.

 

 

 

 

2016ലെ റിയാ ഒളിമ്പിക്​സില്‍ നാലു സ്വര്‍ണം മാറോടു ചേര്‍ത്ത താരം അതുംകഴിഞ്ഞ്​ രണ്ടു വര്‍ഷത്തിനു ശേഷം സമൂഹ മാധ്യമത്തില്‍ കുറിച്ച ഒരു കുറിപ്പ്​ ബൈല്‍സ്​ അനുഭവിച്ചതിന്റെ ചെറിയ ചിത്രം പങ്കുവെക്കുന്നുണ്ട്​. യു.എസ്​ ജിംനാസ്​റ്റിക്​സ്​ ടീം ഡോക്​ടര്‍ ലാറി നസര്‍ നടത്തിയ ലൈംഗിക പീഡനമായിരുന്നു പ്രധാന പരാതി. ഒരു വര്‍ഷം കഴിഞ്ഞ്​ തന്റെ സഹോദരന്‍ നടത്തിയ കുറ്റ കൃത്യമായിരുന്നു പിന്നീട്​ അവരെ വേട്ടയാടിയത്​. അതില്‍ പക്ഷേ, കോടതി സഹോദരനെ വിട്ടയച്ചത്​ ആശ്വാസമായി.

എന്നാല്‍, പിതാവ്​ ചെറുപ്പത്തിലേ വി​ട്ടേച്ചുപോകുകയും മാതാവ്​ ലഹരിക്കടിമയാകുകയും ചെയ്​ത ബാല്യം ബൈല്‍സ്​ ഓര്‍ക്കുന്നുണ്ട്​. താനും മൂന്നു ​സഹോദരങ്ങളും പലപ്പോഴും പട്ടിണി കിടന്ന നാളുകള്‍. വീട്ടിലുണ്ടായിരുന്ന പൂച്ചയുടെ വിശപ്പടക്കാന്‍ കാണിച്ച തിടുക്കം പോലും മാതാവ്​ തങ്ങളുടെ കാര്യത്തില്‍ കാണിച്ചില്ലെന്ന്​ പറയുന്നു,

 

 

 

 

 

 

 

 

താരം. അയല്‍ വാസികള്‍ പ്രശ്​നമാക്കിയതോടെ ഇവരെ പരിചരണ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു. അതിനിടെ വല്ല്യഛനും വല്ല്യമ്മയും ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറി. അവിടെ നിന്നായിരുന്നു ഒരു ജിംനാസ്​റ്റിന്റെ പുതിയ തുടക്കം.

പഠന കാലത്തുതന്നെ ജിംനാസ്​റ്റിക്​സ്​ തലക്കുപിടിച്ച അവര്‍ ഐമി ബോര്‍മാന്‍ എന്ന കോച്ചിനു കീഴിലേക്ക്​ മാറി. അവരായിരുന്നു 2016 റിയോ ഒളിമ്പിക്​സില്‍ യു.എസ്​ ജിംനാസ്​റ്റിക്​സ്​ ടീമിന്റെ പരിശീലക. 14ാം വയസ്സില്‍ സ്​കൂള്‍ പഠനം വീട്ടിലേക്ക്​ ചുരുക്കി മുഴുസമയ പരിശീലനത്തിലേക്ക്​ തിരിഞ്ഞു.

 

 

 

 

 

2013ല്‍ സീനിയര്‍ വിഭാഗത്തില്‍ യു.എസ്​ ടീമി​ല്‍ അരങ്ങേറി. വൈകാതെ ലോക വേദികളില്‍ ശ്രദ്ധിക്കപ്പെട്ടു. അതേ വര്‍ഷം യു.എസ്​ ദേശീയ ചാമ്ബ്യന്‍ഷിപ്പും ലോക ചാമ്ബ്യന്‍ഷിപ്പും ബൈല്‍സിനെ തേടിയെത്തി. അടുത്തടുത്ത വര്‍ഷങ്ങളിലും അത്​ നിലനിര്‍ത്തി.

റിയോയില്‍ വോള്‍ട്ട്​, ഫ്ലോർ, വ്യക്​തിഗത ഓള്‍റൗണ്ട്​, ടീം ഓള്‍റൗണ്ട്​ ഇനങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കി. ബാലന്‍സ്​ ബീമില്‍ വെങ്കലവും. മെഡലുകളേറെ വാരിയ താരമായിരുന്നു സമാപന ചടങ്ങില്‍ അമേരിക്കന്‍ പതാക വഹിച്ചത്​. ഒളിമ്പിക്​സിനു പിറകെ ഉത്തേജക വിവാദവും പിടികൂടിയെങ്കിലും പിന്നോട്ട് പോയില്ല.

 

 

 

 

2017ല്‍ സമ്പൂര്‍ണ വിശ്രമമെടുത്ത ബൈല്‍സ്​ എന്‍റര്‍ടെയ്​ന്‍മെന്‍റ്​ രംഗത്തും സജീവമായി. ആയിടെ അമേരിക്കന്‍ കായിക ലോകത്തെ പിടിച്ചുലച്ച ലാറി നസര്‍ ലൈംഗിക പീഡന കേസില്‍ ഇരകളില്‍ താനുമുണ്ടെന്ന വെളിപ്പെടുത്തലും താരം നടത്തി. 300 വര്‍ഷമാണ്​ നസറിന്​ ജയില്‍ശിക്ഷ ലഭിച്ചത്​. 2018ല്‍ തിരിച്ചെത്തിയ അവര്‍ ഖത്തറില്‍ ലോകചാമ്ബ്യന്‍ഷിപ്പില്‍ വീണ്ടും കിരീടംതൊട്ടു. 2019ലും ആവര്‍ത്തിക്കപ്പെട്ടു- അതോടെ ജിംനാസ്​റ്റിക്​സിലെ ഏറ്റവും ആദരിക്കപ്പെട്ട വിശേഷണവും തേടിയെത്തി.

അതിനിടെ സഹോദരന്റെ വിവാദം വീണ്ടും തളര്‍ത്തിയെങ്കിലും പിടിച്ചു നിന്നു. 2021ലെ യു.എസ്​ ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ വരെ കിരീടം നിലനിര്‍ത്തിയാണ്​ ഒളിമ്പിക്​സിനെത്തിയത്​. പക്ഷേ, തുടക്കത്തിലേ അമേരിക്കന്‍ ടീം മൊത്തത്തില്‍ പതറി. ഗുരുതര തെറ്റ്​ വരുത്തി ബൈല്‍സ്​ പിഴയും വാങ്ങി. എന്നിട്ടും അവര്‍ ഫൈനലില്‍ കടന്നു. അവിടെ വെച്ചായിരുന്നു മാനസിക പിരിമുറുക്കം കാണിച്ച്‌​ തത്​കാലം പിന്മാറ്റം പ്രഖ്യാപിച്ചത്​. ടീം മാനേജ്​മെന്‍റ്​ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്​തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (25 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (41 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (49 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends