കെഎസ്ആര്‍ടിസി ബസിനും മതിലിനുമിടയില്‍ ഞെരുങ്ങി നഴ്‌സിങ് അസിസ്റ്റന്റ് മരിച്ചു

കെ.എസ്.ആര്‍.ടി.സി. ബസിനും മതിലിനുമിടയില്‍ ഞെരുങ്ങി നഴ്‌സിങ് അസിസ്റ്റന്റിനു ദാരുണാന്ത്യം. തൃക്കൊടിത്താനം ആരമലക്കുന്ന് ഡാക്കയില്‍ തുണ്ടിപ്പറമ്പില്‍ പരേതനായ അബ്ദുള്‍ ഹൈയുടെ മകള്‍ ഫാത്തിമാ ബീവി(49) ആണു മരിച്ചത്.
കവിയൂര്‍ റോഡില്‍ നിന്നു പെരുന്ന ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്ന വീതികുറഞ്ഞ ഇടവഴിയില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം.
ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള മാതാവ് ബീയമ്മ ബീവിക്ക് ഭക്ഷണം കൊണ്ടുപോകുകയായിരുന്നു ഫാത്തിമ. കവിയൂര്‍ റോഡില്‍ നിന്നു സ്റ്റാന്‍ഡിലേക്കുള്ള ഇടവഴിയിലേക്കു കയറിയ ബസ് ഫാത്തിമയെ റോഡരികിലുള്ള വൈദ്യുതി പോസ്റ്റിനോടു ചേര്‍ത്ത് ഇടിക്കുകയായിരുന്നു.
ബസിനും മതിലിനുമിടയില്‍ ഞെരുങ്ങിപ്പോയ ഫാത്തിമയുടെ ശരീരത്തിന്റെ വലതുഭാഗവും മുഖവും ഭാഗികമായി തകര്‍ന്നു. ബസ് മുന്നോട്ടു നീങ്ങിയപ്പോള്‍ ഫാത്തിമ വഴിയിലേക്കു തലയിടിച്ചു വീണതായും പറയുന്നു. അപ്പോഴേക്കും ബസ് നിര്‍ത്തി െ്രെഡവര്‍ ഓടിരക്ഷപ്പെട്ടു. ഫാത്തിമയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതേ സ്ഥലത്ത് രണ്ട് അപകടങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇതുവഴി ബസുകള്‍ കടത്തിവിടേണ്ടെന്ന് മുനിസിപ്പല്‍ അധികൃതരും പോലീസും ചേര്‍ന്നു തീരുമാനിച്ചെങ്കിലും നടപ്പായില്ല.
കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായ ഫാത്തിമ ബീവി അവിവാഹിതയാണ്. കബറടക്കം നടത്തി. സഹോദരങ്ങള്‍: അബ്ദുള്‍കലാം, ഐഷ, റഹിയാനത്ത്,സുഹ്‌റ, മുഹമ്മദലി, അബ്ദുള്‍സമദ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha