പ്രതിപക്ഷ നേതാവാകാന്‍ ചാണ്ടി പുതിയ കളികള്‍ക്ക്

ഒടുവില്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകാന്‍ നാറിയ കളികള്‍ക്ക്. ഘടകകക്ഷി നേതാക്കളെ ഇടപെടുവിച്ച് പ്രതിപക്ഷനേതാവ് പദവി കരസ്ഥമാക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകാന്‍ നടത്തുന്ന കരുനീക്കങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തലയും വി.എം. സുധീരനും ഡല്‍ഹിയില്‍ കളി ആരംഭിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസിന് വേണ്ടത് ഒരു ക്രൈസ്തവനായ പ്രതിപക്ഷനേതാവിനെയല്ലെന്ന് ഹൈകമാന്റിന് ബോധ്യമായി. ഉമ്മന്‍ചാണ്ടിയുടെ ഭരണം കാരണമാണ് ഹൈന്ദവ സമൂഹം കോണ്‍ഗ്രസിന് എതിരായത്. കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളലുണ്ടായി. നേരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആകെ നേടിയത് പതിനായിരത്തില്‍ പരം വോട്ടുകള്‍ മാത്രമാണ്. ഒ. രാജഗോപാലിലൂടെ താമര വിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടെ ഭരണമാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എ.കെ. ആന്റണിക്കും ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കുന്നതിനോട് യോജിപ്പില്ല.
ഹൈകമാന്റിന്റെ മനസില്‍ എ.കെ. ആന്റണിയുടെയും വി.എം. സുധീരന്റെയും അഭിപ്രായങ്ങള്‍ക്ക് മാത്രമായിരിക്കും വില ലഭിക്കുക. കാരണം ഉമ്മന്‍ചാണ്ടി തങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഹൈകമാന്റിന്റെ വിശ്വാസം. കെ. ബാബുവിനും മറ്റ് അഴിമതികാര്‍ക്കുമെതിരെ സുധീരന്‍ നിലപാടെടുത്തപ്പോള്‍ ഹൈകമാന്റ് ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ കാരണം ഉമ്മന്‍ചാണ്ടിയിലുള്ള വിശ്വാസം കാരണമായിരുന്നു. എന്നാല്‍ മുസ്ലീം ലീഗിനെക്കാളും ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേടിയത് വെറും നാലുസീറ്റ് മാത്രമാണ്. ഇതാണ് സോണിയയെ പ്രകോപിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കിയാല്‍ സോണിയാഗാന്ധിക്ക് സംഭവിക്കുന്ന രണ്ടാമത്തെ അബദ്ധമായിരിക്കും എന്നാണ് ഐ ഗ്രൂപ്പ് ബോധ്യപ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha