എല്‍.ഡി.എഫ് അധ്യക്ഷനാകുമോ വി.എസ്

മുഖ്യമന്ത്രി പദത്തിലേക്ക് അച്യുതാനന്ദനെ പരിഗണിക്കുന്നില്ലെങ്കിലും എല്‍.ഡി.എഫ് അധ്യക്ഷനായി കാബിനറ്റ് പദവിയോടെ വി.എസിന് സ്ഥാനം നല്‍കാന്‍ കേന്ദ്രകമ്മിറ്റിയില്‍ ആലോചനകള്‍ മുറുകുന്നു. യു.പി.എ. മന്ത്രിസഭയുടെ കാലത്ത് യു.പി.എ അധ്യക്ഷയായി സോണിയാഗാന്ധി പ്രവര്‍ത്തിച്ച മാതൃകയായിരിക്കും വി.എസിന്റെ കാര്യത്തില്‍ സ്വീകരിക്കുക. അച്യുതാനന്ദനാണെങ്കില്‍ കാബിനറ്റ് പദവി കൂടിയേ തീരൂ എന്ന വാശിയിലാണ്.
വി.എസുമായി ഇക്കാര്യത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം സമ്മതിച്ചിട്ടില്ല. മുഖ്യമന്ത്രിപദം തനിക്കു ലഭിക്കുമെന്നു തന്നെയാണ് അദ്ദേഹം പ്രതീക്ഷിച്ചത്. കാബിനറ്റ് പദവി അദ്ദേഹം ഒടുവില്‍ ഏറ്റെടുത്തേക്കും. ഭാര്യയും മകനും സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ട്.
വി.എസിന്റെ ആദ്യ നീക്കത്തില്‍ അപായ സൂചനയുണ്ട്. പിണറായി വിജയനെ സ്വസ്ഥമായി ഭരിക്കാന്‍ അദ്ദേഹം അനുവദിച്ചെന്നുവരില്ല. അതുകൊണ്ടുതന്നെ ഒരു കാബിനറ്റ് പദവി നല്‍കിയാല്‍ കുറെ നാളത്തേക്കെങ്കിലും മിണ്ടാതിരിക്കും. പിണറായിക്ക് വി.എസിനുള്ള കാബിനറ്റ് പദവിയെകുറിച്ച് എതിരഭിപ്രായമില്ല. ശല്യം ഒഴിവാക്കണമെന്നു തന്നെയാണ് പിണറായിയുടെ അഭിപ്രായം. അതിനു കേന്ദ്രകമ്മിറ്റി എന്തുനടപടി സ്വീകരിച്ചാലും പിണറായി എതിര്‍ക്കില്ല. അച്യുതാനന്ദന്റെ പ്രതാപം അവസാനിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. തൊണ്ണൂറുകളുടെ ആദ്യപാദത്തിലുള്ള അച്യുതാനന്ദനെ അവസാനിപ്പിക്കാന്‍ ഇതിലും വലിയൊരു മാര്‍ഗ്ഗം പിണറായി കാണുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























