ആഭ്യന്തരം പിണറായി തന്നെ... സെന്‍കുമാര്‍ തെറിക്കും?

ചീഫ് സെക്രട്ടറി ഒഴിച്ചുള്ള മറ്റ് പ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ഉദേ്യാഗസ്ഥരെ പുതിയ സര്‍ക്കാര്‍ മാറ്റും. ഇതില്‍ സംസ്ഥാന പോലീസ് മേധാവി റ്റി.പി. സെന്‍കുമാറും ഉള്‍പ്പെടുമെന്ന് സൂചനയുണ്ട്. സെന്‍കുമാര്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണെന്നതാണ് കാരണം. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ഇന്റലിജന്‍സ് മേധാവിയായിരുന്ന സെന്‍കുമാര്‍ ചില പ്രമുഖ സി.പി.എം. നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി സി.പി.എം. സംശയിക്കുന്നു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ തന്നെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നുണ്ടെന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു പ്രമുഖ ഘടകകക്ഷി മന്ത്രിയുടെ ഫോണും ഇക്കാലത്ത് ചോര്‍ത്തിയിരുന്നു. അദ്ദേഹം സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കിയത് ഫോണ്‍ ചോര്‍ത്തലിലൂടെയാണ്. അങ്ങനെ അദ്ദേഹത്തെ കേസില്‍ കുരുക്കി.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഇടതുപക്ഷ സഹയാത്രികനാണ്. നായനാര്‍ മന്ത്രിസഭയുടെ കാലത്ത് തദ്ദേശസെക്രട്ടറിയായിരുന്ന വിജയാനന്ദ് ജനകീയാസൂത്രണം നടപ്പിലാക്കുന്നതില്‍ ചുക്കാന്‍ പിടിച്ചു.
സെന്‍കുമാര്‍ മാറുകയാണെങ്കില്‍ സി.പി.എമ്മിനു വിശ്വസ്തനായ ഒരാളെ സംസ്ഥാന പോലീസ് മേധാവിയാക്കും. ജിഷാ കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞില്ലെന്ന കാരണത്തിലായിരുന്നു മാറ്റം. സി.പി.എമ്മിന്റെ വിശ്വസ്തനായ മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസിന്റെ അഭിപ്രായം പോലീസ് മാറ്റങ്ങളില്‍ സി.പി.എം ആരായും. ചില പ്രധാന തസ്തികയിലിരിക്കുന്ന ഐ.എ.എസുകാരെയും ഉടന്‍ മാറ്റും. ടോം ജോസിനെ പോലുള്ള ഉദേ്യാഗസ്ഥര്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha