മരണ ശേഷവും ചേട്ടനെ വിറ്റ് കാശുണ്ടാക്കുന്നുവെന്ന് രാമകൃഷ്ണന്‍

മരണ ശേഷവും തന്റെ ചേട്ടനെ വിറ്റ് കാശുണ്ടാക്കുകയാണെന്ന ആരോപണവുമായി കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. കലാഭവന്‍ ജിന്റോ എന്നയാള്‍ക്കെതിരെയാണ് രാമകൃഷ്ണന്റെ ആരോപണം.കലാഭവന്‍ ജിന്റോ മരണശേഷവും എന്റെ ചേട്ടനെ വിറ്റുകൊണ്ടിരിയ്ക്കുകയാണെന്നും മരണത്തിന് മുമ്പും മണിച്ചേട്ടന്റെ നിരന്തരം സ്‌റ്റേജ് ഷോയ്ക്ക് കൊണ്ടു പോയി കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.കലാഭവന്‍ മണിയുടെ അവസാന സ്‌റ്റേജ് ഷോ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയ കലാഭവന്‍ ജിന്റോ എന്നയാള്‍ക്കെതിരെയാണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.ശ്രീകൃഷ്ണപുരത്തെ മണിക്കിലുക്കം എന്ന പേരിലാണ് സി ഡിയും ഡി വി ഡിയും വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഇത് കലാഭവന്‍ മണിയുടെ അവസാന സ്‌റ്റേജ് ഷോയാണെന്നാണ് ഡി വി ഡി പുറത്തിറക്കിയവരുടെ അവകാശവാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha