രവിശങ്കര്‍ പ്രസാദിനെതിരെ കോടിയേരി രംഗത്ത്

സിപിഎമ്മിനെ തെരുവില്‍ ഇറങ്ങി നേരിടുമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന കേന്ദ്രമന്ത്രിപദത്തിന് ഒട്ടും യോജിച്ചതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസ്താവനയിലൂടെ കേന്ദ്രമന്ത്രി ആര്‍എസ്എസ് പ്രചാരക് ആയി പ്രവര്‍ത്തിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. കേരളത്തില്‍ സിപിഎം അക്രമം നടത്തുന്നു എന്നും അത് നിര്‍ത്തിയില്ലെങ്കില്‍ പാര്‍ലമെന്റിലും നിയമസഭയിലും, ഒപ്പം തെരുവിലിറങ്ങിയും നേരിടുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പിനുശേഷം അക്രമപരമ്പര അഴിച്ചുവിട്ടവരാണ് ഇപ്പോള്‍ മാലാഖ ചമയാന്‍ ശ്രമിക്കുന്നത്. ക്രമസമാധാനമെന്നത് ഓരോ സംസ്ഥാനത്തിന്റേയും അധികാരപരിധിയില്‍ വരുന്നതാണ്. അതാത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. എന്നാല്‍, അതിനുപകരം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിനുമേല്‍ കടന്നുകയറുമെന്ന രവിശങ്കര്‍ പ്രസാദിന്റെ ഭീഷണിപ്പെടുത്തല്‍ ആര്‍എസ്എസ് പ്രചാരകന്റെ വെറും ജല്‍പ്പനം മാത്രമായിപ്പോയി- കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha