ഇറക്കിവിടും മുമ്പേ പടിയിറക്കം....രഘുറാം രാജന്റെ പിന്‍ഗാമി: അരുദ്ധതി ഭട്ടാചാര്യ സജീവ പരിഗണനയില്‍

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്റെ പിന്‍ഗാമിയായി പരിഗണിക്കുന്നവരില്‍ മുന്നില്‍ സിബിഐ ചെയര്‍പഴ്‌സണ്‍ അരുദ്ധതി ഭട്ടാചാര്യയും. രാജന്‍ ഒഴിയുന്ന പദവിയിലേക്ക് ഏഴു പേരുടെ പട്ടികയാണ് പരിഗണനയിലിരിക്കുന്നത്. വിജയ് കേല്‍ക്കര്‍, സാമ്പത്തിക വിദഗ്ധരായ രാകേജ് മോഹന്‍, അശോക് ലഹിരി, ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബീര്‍ ഗോകരന്‍, അശോക് ചൗള എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. അരുദ്ധതിയ്‌ക്കൊപ്പം തന്നെ സാധ്യത കല്പിക്കുന്ന പ്രമുഖനാണ് ഉര്‍ജിത് പട്ടേല്‍.
ലോക ബാങ്ക് പ്രതിനിധിയും സാമ്പത്തിക വിദഗ്ധനുമായ കൗഷിക് ബസു, പാര്‍ത്ഥസാരഥി ഷോം എന്നിവരും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. അതേസമയം, ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ശക്തികാന്ത് ദാസ്, അര്‍വിന്ദ് സുബ്രഹ്മണ്യം എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രഘുറാം രാജന്‍ ഇന്നലെയാണ് വ്യക്തമാക്കിയത്. സെപ്തംബര്‍ നാലിന് കാലാവധി പൂര്‍ത്തിയായാല്‍ അധ്യാപന വൃത്തിയിലേക്ക് തിരിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു ടേമും കൂടി അദ്ദേഹത്തിന് നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ബിജെപി എംപി സുബ്രമണ്യസ്വാമി അദ്ദേഹത്തിനെതിരെ ശ്കതമായി വാദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















