പാരസെറ്റമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്ന് പി.ജയരാജന്റെ ചോദ്യം

ജയിലില്‍ അടക്കപ്പെട്ട ദളിത് യുവതികളിലൊരാള്‍ ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോള്‍ ഗുളികയാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാരസെറ്റാമോള്‍ ഗുളിക കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
കണ്ണൂരില്‍ ജയിലിലടക്കപ്പെട്ട ദലിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണം തേടിയപ്പോഴാണ് ജയരാജന്റെ പരാമര്‍ശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















