ജിഷവധക്കേസ്: പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

പെരുമ്പാവൂര്‍ ജിഷവധക്കേസ് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും. പ്രതി അമീര്‍ ഉള്‍ ഇസ്്‌ലാമിനെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജില്ലാ ജയിലില്‍ തന്നെയാകും തിരിച്ചറിയല്‍ പരേഡ് നടക്കുക. ഇതിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
കൊലപാതകം നടന്ന ദിവസം ജിഷയുടെ വീടിന് പുറത്ത് പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടതായി മൊഴി നല്‍കിയ അയല്‍വാസിയായ വീട്ടമ്മ അടക്കം മൂന്നുസാക്ഷികളെയെങ്കിലും പ്രതിയെ തിരിച്ചറിയാനായി എത്തിക്കുമെന്നാണ് സൂചന. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ പ്രതിയുടെ മുഖം ഇതുവരെയും പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























