സിങ്കത്തിനെ പുലി പിടിച്ചു; കഞ്ചാവ് കേസിലെ പ്രതി ഋഷിരാജ് സിംഗിനെ ചോദ്യം ചെയ്തു; അവസാനം പൊടിപൂരം

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ നമുക്കറിയാം. കേരളം പോലും ഞെട്ടി വിറയ്ക്കുന്ന കരളുറപ്പിന്റെ അവസാന വാക്കാണ്. ആ സിങ്കത്തിനെ പുലി പിടിച്ചെന്നു തന്നെ പറയാം. പുലി സിംഗിനെ ചോദ്യം ചെയ്തു. അവസാനം ചോദ്യം ചെയ്ത ആളിനെയറിഞ്ഞപ്പോഴല്ലേ പൊടിപൂരം.
എക്‌സൈസ് കമീഷണറായതിനു ശേഷമുള്ള ജില്ലയിലെ ആദ്യ സന്ദര്‍ശനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ച രാവിലെ കലക്ടറേറ്റില്‍ നടന്ന യോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച സമയത്താണ് അഷ്‌റഫ് യോഗം നടക്കുന്ന ഹാളില്‍ പ്രവേശിച്ചത്. മാധ്യമപ്രവര്‍ത്തകരോടൊപ്പം ചോദ്യം ചോദിക്കുന്നതിനിടയില്‍ ഇയാളും പല പ്രാവശ്യം ചോദ്യങ്ങള്‍ ഉന്നയിച്ചു.
കഞ്ചാവ് കടത്തിന് നിലവില്‍ കൊടുക്കുന്ന ശിക്ഷയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. കഞ്ചാവുകേസില്‍ പിടിക്കപ്പെട്ടാല്‍ കര്‍ക്കശമായ ശിക്ഷ നല്‍കാന്‍ കോടതിയില്‍ ആവശ്യപ്പെടുമോ, നിയമം ഉടന്‍ പരിഷ്‌കരിക്കാന്‍ സാധ്യതയുണ്ടോ എന്നിങ്ങനെ ചോദ്യങ്ങള്‍ തുടര്‍ന്നു. എക്‌സൈസ് കമീഷണര്‍ക്ക് നിയമം പറഞ്ഞുകൊടുത്തും ഇദ്ദേഹം അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് കമീഷണറെ ബുദ്ധിമുട്ടിച്ചു. ലേഖകനാണെന്ന് കരുതി കമീഷണര്‍ ഇയാളോട് മറുപടിയും പറയുന്നുണ്ടായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇയാള്‍ ഏതു സ്ഥാപനത്തിലാണെന്ന് മനസ്സിലായില്ല. വാര്‍ത്താ സമ്മേളനത്തിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ ഇയാളോട് ഏത് മീഡിയയില്‍ നിന്നാണെന്ന് ചോദിച്ചു. താന്‍ ജനങ്ങളുടെ മീഡിയയില്‍ നിന്നാണെന്നായിരുന്നു മറുപടി. നിരവധി കഞ്ചാവ് കേസില്‍ പ്രതിയാണെന്നും തന്നെ വിരട്ടേണ്ടെന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു.
ലഹരി വില്‍പന നടത്തിയ പേരില്‍ തന്റെ പേരില്‍ കേസുണ്ടെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. പിന്നീട് ബൈക്കെടുത്ത് പോകാന്‍ നിന്ന ഇയാളെ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു. എന്നാല്‍, നിസാര ഭാവത്തിലായിരുന്നു മറുപടി. തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിവേണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.ചാനല്‍ പ്രവര്‍ത്തകനാണെന്നുപറഞ്ഞാണ് ഇയാള്‍ അകത്ത് കടന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവരം അറിഞ്ഞ ഋഷിരാജ് സിങ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചു. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസത്തെി ഇയാളെ അറസ്റ്റുചെയ്തു. പൊതുസ്ഥലത്ത് ശല്യം ചെയ്തതിനാണ് കേസെടുത്തത്. കഞ്ചാവ് കേസിന്റെ പേരില്‍ രണ്ടു തവണ ശിക്ഷിക്കപ്പെട്ടയാളാണ് അഷ്‌റഫെന്ന് നടക്കാവ് എസ്.ഐ ജി. ഗോപകുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























